വാറ്റാനായി വീട്ടില്‍ സൂക്ഷിച്ച 185 ലിറ്റര്‍ കോടയുമായി ഒരാള്‍ പിടിയില്‍
കൊട്ടാരക്കര: ഓണക്കാലത്ത് വാറ്റുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 185 ലിറ്റര്‍ കോടയുമായി ഒരാള്‍ കൊട്ടാരക്കര എക്‌സൈസിന്റെ പിടിയിലായി. നെടുവത്തൂര്‍ വെണ്ടാര്‍ അരിക്കല്‍ ചക്കുവിള പുത്തന്‍വീട്ടില്‍ മോഹനന്‍(47) ആണ് പിടിയിലായത്.
കൊട്ടാരക്കര എക്‌സൈസ് റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ ബോസിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. കോട സൂക്ഷിച്ച വീടിന്റെ ഉടമ ഭദ്രന്‍ രണ്ടാം പ്രതിയാണ്. ഇയാള്‍ രക്ഷപെട്ടു. പിടികൂടിയ മോഹനനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. റെയിഡില്‍ പ്രവന്റീവ് ഓഫിസര്‍ ബി സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ആര്‍ ജ്യോതി, എസ് അശ്വന്ത്, എസ് സുന്ദരം, സന്ദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വ്യാജ മദ്യവില്‍പന വാറ്റ്, കഞ്ചാവ് വില്‍പന എന്നിവ സംബന്ധിച്ച് പരാതികള്‍ 0474 2450265, 9400069458 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."