ഡി.വൈ.എഫ്.ഐ നേതാവിന് മര്‍ദനമേറ്റു
കരുനാഗപ്പള്ളി: വിവാഹ തലേന്ന് വധു ഗൃഹത്തില്‍ നടന്ന ചടങ്ങിനിടെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വിളിച്ചിറക്കി മര്‍ദിച്ചു.
തൊടിയൂര്‍ അരമത്ത് മഠം ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി തൊടിയൂര്‍ നോര്‍ത്ത് മണ്ണൂരേത്ത് വീട്ടില്‍ ശ്രീനാഥി(17) നാണ് മര്‍ദനമേറ്റത്. സാരമായി പരുക്കേറ്റ ഇയാള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.
തൊടിയൂര്‍ ചേലക്കോട്ട്കുളങ്ങര ജങ്ഷന് സമീപമുള്ള വിവാഹ വീട്ടില്‍ നില്‍ക്കുകയായിരുന്നു ശ്രീനാഥ്. ഈ സമയം ആര്.എസ്.എസ് തൊടിയൂര്‍ മണ്ഡലം കാര്യവാഹക് സനുവിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീനാഥിനെ വിളിച്ചു കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മര്‍ദിക്കുകയായിരുന്നു. ദണ്ഡുള്‍പ്പെടെയുള്ള ആയുധങ്ങളുമായായിരുന്നു മര്‍ദനത്തില്‍ കണ്ണിനും കാലിനും സാരമായി പരുക്കേറ്റിട്ടുണ്ട്.
ആര്.എസ്.എസ് പ്രവര്‍ത്തകരായ സനു, വിഷ്ണു, രാജേഷ് എന്നിവര്‍ക്കെതിരേ പൊലിസില്‍ പരാതി നല്കി. ആര്.എസ്.എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയാകാം ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.
കരുനാഗപ്പള്ളി പൊലിസ് കേസെടുത്ത് അന്വേഷണമാരം
ഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."