HOME
DETAILS
MAL
അഴുക്കുചാലുകള്‍ വൃത്തിയാക്കിയില്ല; ആശുപത്രി പരിസരം മലിന ജലം കെട്ടി നില്ക്കുന്നു
backup
September 02 2016 | 20:09 PM
പട്ടാമ്പി: അഴുക്കുചാലുകള്‍ വൃത്തിയാക്കിയില്ല. ആശുപത്രി പരിസരം മലിന ജലം കെട്ടി നില്ക്കുന്നതും രോഗികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതവുമാകുന്നു. പട്ടാമ്പി ഗവ. ആശുപത്രി, റെയില്‍വേ സ്റ്റേഷന് പരിസരത്തുകൂടി പോകുന്ന പ്രൈഡനേജുകള് പലതും സ്ലാബുകള്‍ തകര്‍ന്നും. മാലിന്യങ്ങള്‍ വന്നടിഞ്ഞും തകര്‍ന്നും കിടക്കുകയാണ്. മഴ വരുന്നതോടെ ആശുപത്രിയേയും റെയില്‍വേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന നടപ്പാതയും റോഡും അഴുക്കുവെള്ളം നിറഞ്ഞും മാലിന്യങ്ങള്‍ വന്നടിഞ്ഞും കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."