വിവിധ സ്ഥലങ്ങളില്‍ മുസ്‌ലിം ലീഗ് വഞ്ചനാദിനം ആചരിച്ചു
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ വഞ്ചനാദിനം ഹുസൈന്‍ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. അര്‍സല്‍ എരേരത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.പി നൗഷാദ് അധ്യക്ഷനായി. കോട്ടോപ്പാടം സെന്ററില്‍ നടന്ന പരിപാടി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പടുവില്‍ മാനു അധ്യക്ഷനായി.
മണ്ണാര്‍ക്കാട് മുനിസിപ്പല്‍ പൊന്‍പാറ കോയകുട്ടി ഉദ്ഘാടനം ചെയ്തു. സി.കെ അഫ്‌സല്‍ അധ്യക്ഷനായി. സി. ഷഫീക്ക് റഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി.
തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ വഞ്ചനാ ദിനാചരണം നടത്തി. നസീബ് തച്ചമ്പാറ സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് പി.വി മാച്ചാംതോട് അധ്യക്ഷനായി. കോങ്ങാട് എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബിലാല്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
കൊപ്പം: ഇടതുപക്ഷ സര്‍ക്കാറിന്റെ നൂറാം ദിനം വഞ്ചനാദിനമായി മുസ്ലിം യൂത്ത് ലീഗ് ആചരിച്ചു. വല്ലപ്പുഴ, കുലുക്കല്ലൂര്‍, വിളയൂര്‍, തിരുവേഗപ്പുറ, മുതുതല പഞ്ചായത്തുകളില്‍ ആചരിച്ച വഞ്ചനാ ദിന പ്രതിഷേധ പരിപാടികളില്‍ ജില്ലാ മണ്ഡലം തല നേതാക്കള്‍ പങ്കെടുത്തു. തിരുവേഗപ്പുറയിലും, വിളയൂരില്‍ എം.എ സമദ്, മുതുതലയില്‍ പി.ടി കുഞ്ഞാനു മാസ്റ്റര്‍, കുലുക്കല്ലൂരില്‍ സി.എ റാസി, വല്ലപ്പുഴയില്‍ എന്‍.കെ മൊയ്തുകുട്ടി ഹാജി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നെല്ലായയില്‍ ജാഫര്‍ മോളൂര്‍, സെക്രട്ടറി സക്കീര്‍ നെല്ലായ നേതൃത്വം നല്‍കി. വിളയൂരില്‍ ഒ.ടി സാബിര്‍ അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ വിളയൂര്‍ മുഖ്യപ്രഭാഷണം നടത്തി. വി എം അബുഹാജി, ഹുസൈന്‍ കണ്ടേങ്കാവ് പ്രസംഗിച്ചു.
തൃത്താല: പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. യു. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എം ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. കെ.വി മുസ്തഫ, എം.എന്‍. നൗഷാദ്, കെ.വി ഹിളര്‍, എം.എന്‍ നവാഫ്, കെ.വി. ശിഹാബ് പ്രസംഗിച്ചു. എ.വി മുനീര്‍ അധ്യക്ഷനായി. യു.ടി താഹിര്‍ സ്വാഗതവും നിസാര്‍ ഞങ്ങാട്ടിരി നന്ദിയും പറഞ്ഞു.
കൂറ്റനാട്: എല്‍.ഡി.എഫ് ഭരണത്തിന്റെ നൂറാം ദിവസമായ സെപ്റ്റംബര്‍ ഒന്ന് സംസ്ഥാന വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി ചാലിശ്ശേരി പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി. ഖത്തീഫ് കെ.എം.സി.സി.ഏര്‍പെടുത്തിയ ചികിത്സാ സഹായവും തിരുവനന്തപുരം സി.എച്ച് സെന്ററിലേക്കുള്ള ധനസഹായ വിതരണവും നടത്തി.
എസ്.എം.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എച്ച്.മുസ്ഥഫ അധ്യക്ഷനായി. സുബൈര്‍ കൊഴിക്കര മുഖ്യ പ്രഭാഷണം നടത്തി. ബി.എസ്. മുസ്ഥഫ തങ്ങള്‍, പി.എസ്.അബ്ദുറഹിമാന്‍, റസാഖ് പുളിയഞ്ഞാലില്‍, ഫൈസല്‍ മാസ്റ്റര്‍, കെ.വി.കെ. മൊയ്തു, ഇസ്മയില്‍ മാളിയേക്കല്‍, പി.സി. കുത്തിപ്പ, കബീര്‍ പട്ടിശ്ശേരി, കെ.വി. മൊയ്തു, ഹൈദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."