കുവൈത്ത്; 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആശ്രിത വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലേക്ക് മാറാന്‍ അവസരം
കുവൈത്ത് സിറ്റി: 60 വയസ്സോ അതിനുമുകളിലോ ഉള്ളവര്‍ക്ക് റസിഡന്‍സി ആശ്രിത വിസയില്‍ നിന്നും സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതി നല്‍കി കുവൈത്ത് ഭരണകൂടം. കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റേതാണ് നിര്‍ണായകമായ ഉത്തരവ്. സെക്കന്‍ഡറി സ്‌കൂളോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന മാനദണ്ഡമുണ്ട്.
വിസ മാറ്റം തൊഴിലുടമകള്‍ മാറുന്നതിന് ബാധകമായ എല്ലാ വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു. തൊഴിലുടമകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ സുഗമമാക്കാനാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിന്റെ പുതിയ തീരുമാനം.
കൂടാതെ സര്‍ക്കാര്‍ കാരാറുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കും സ്വകാര്യ മേഖലയിലേക്ക് മാറാന്‍ അനുമതി നല്‍കി. തൊഴിലാളികളുടെ കരാറുകള്‍ അവസാനിച്ചതാണെങ്കിലും നിലവിലെയോ വരാനിരിക്കുന്നതോ ആയ തൊഴിലുടമകളുടെ അംഗീകാരത്തോടെ സ്വകാര്യ മേഖലയിലെ തൊഴില്‍ വിസയിലേക്ക് മാറാവുന്നതാണ്.
Kuwait; Opportunity to switch from dependent visa to private sector employment visa for over 60s
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."