HOME
DETAILS

ഫണ്ടില്ല, കാട്ടുതീ പ്രതിരോധം പാളുന്നു

  
വി.എം ഷണ്‍മുഖദാസ്  
February 01, 2025 | 6:33 AM

No forest fire prevention is in place

പാലക്കാട്: കാട്ടുതീ പ്രതിരോധിക്കാന്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ വനമേഖല കാട്ടുതീ ഭീതിയിൽ. കാടുകളെ കാട്ടുതീയില്‍ നിന്നും സംരക്ഷിക്കാനുള്ള പദ്ധതികള്‍ ഡിസംബര്‍ മുതല്‍ വനംവകുപ്പ് തുടങ്ങുമായിരുന്നു. ഇത്തവണ ജനുവരി കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ചിട്ടില്ല. ചിലയിടത്ത് ഇ.ഡി.സി, വനവികസനസമിതി എന്നിവയില്‍ നിന്നും പണമെടുത്ത് പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പറമ്പിക്കുളം, സൈലന്റ് വാലി, തേക്കടി, എന്നിവിടങ്ങളിലാണ് താല്‍ക്കാലിക പരിപാടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇക്കോ ടൂറിസത്തിലൂടെ കിട്ടുന്ന വരുമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ മിക്കയിടത്തും കാര്യമായ വരുമാനം കിട്ടുന്നില്ലെന്നും പറയുന്നുണ്ട്.

ഫയര്‍ വാച്ചര്‍മാരെ നിയമിക്കുന്നതിനും ഫയര്‍ ലൈന്‍ നിര്‍മിക്കുന്നതിനും ബോധവല്‍കരണ പരിപാടികള്‍ക്കുമായാണ് ഫണ്ട് അനുവദിക്കാറുളളത്. ഡിസംബറിന് മുമ്പേ ഒാരോ ഡിവിഷണിലും നൂറോളം താല്‍ക്കാലിക ഫയര്‍ വാച്ചര്‍മാരെയും നിയമിക്കാറുണ്ട്. എന്നാൽ ഇതുവരെ നിയമനം നടന്നിട്ടില്ല. ആദിവാസികള്‍ ഉള്‍പ്പെടെ അയ്യായിരത്തിലധികം വാച്ചര്‍മാരെയാണ് നിയമിക്കാറുള്ളത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല.


ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ നശിക്കുന്നതിന് പുറമേ ജൈവവൈവിധ്യ സമ്പത്തും നശിച്ചുപോകുന്നത് പതിവാണ്. പ്രധാന വനമേഖലകളിലേക്ക് തീ പടരാതിരിക്കണമെങ്കില്‍ ഫയര്‍ ലൈനുകള്‍ നിര്‍മിക്കേണ്ടതുണ്ട്. ഇതിനുതന്നെ ലക്ഷങ്ങള്‍ വേണ്ടിവരും. ഫണ്ട് കുറവായതിനാല്‍ ഫയര്‍ ലൈന്‍ വര്‍ക്കുകള്‍ നാമമാത്രമായി നടത്തി തടിയൂരാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. കാട്ടുതീ ഉണ്ടായാല്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന ആക്ഷന്‍ പ്ലാൻ തയാറാക്കിയിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചാല്‍ മാത്രമേ തുടര്‍പ്രവര്‍ത്തനം സാധ്യമാകൂ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രികളിലെ അനാസ്ഥ; പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങള്‍, നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രം

Kerala
  •  14 days ago
No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  14 days ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  14 days ago
No Image

എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ

Kerala
  •  14 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

Kerala
  •  14 days ago
No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  14 days ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  14 days ago
No Image

വോട്ടർപട്ടികയിൽ ഇടംനേടിയത് 2.23 ലക്ഷം പ്രവാസികൾ മാത്രം; 20 ലക്ഷം പേർ എവിടെ ?

Kerala
  •  14 days ago
No Image

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകളുടെ പട്ടിക; 15 ലക്ഷത്തിനടുത്ത് വോട്ടര്‍മാരുടെ വ്യത്യാസം

Kerala
  •  14 days ago
No Image

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

Kerala
  •  14 days ago