HOME
DETAILS

Union Budget 2025 | 'ബിഹാറി'നായി ഒരു പൊതുബജറ്റ്; കേരളത്തിന് സമ്പൂര്‍ണ അവഗണന; ജനപ്രിയമായത് ആദായനികുതി പരിധി കൂട്ടിയത് മാത്രം

  
Web Desk
February 01, 2025 | 7:14 AM

Bihar special Budget No Tax On Income Up To Rs 12 Lakh  Live Updates

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രം. ബിഹാറിന് ബജറ്റില്‍ വാരിക്കോരി നല്‍കിയപ്പോള്‍ കേരളത്തിന് പതിവ് പോലെ സമ്പൂര്‍ണ അവഗണന. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഗ്രീന്‍ ഫീല്‍ഡ് എയര്‍ പോര്‍ട്ട് എന്നിവ കൂടാതെ പറ്റ്‌ന വിമാനത്താവളം നവീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഐ.ഐ.ടികളെ വികസിപ്പിക്കാന്‍ തീരുമാനിച്ചതില്‍ പാലക്കാട് ഐ.ടി.ഐയെ ഉള്‍പ്പെടുത്തിയതാണ് പ്രധാനമായും കേരളത്തിനുള്ള നേട്ടമായി കാണുന്നത്. വയനാടിനായി ബജറ്റില്‍ വന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

നേരത്തെ കുംഭമേള ദുരന്തത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെയാണ് ബജറ്റവതണം തുടങ്ങിയത്. 11 മണിക്ക് തുടങ്ങിയ അവതരണം 12.20 വരെ നീണ്ടു. തുടര്‍ന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ചു. ബജറ്റിലെ പ്രധാന പോയിന്റുകള്‍ ഇവയാണ്:

ബജറ്റ് ഹൈലൈറ്റ്

➡️ കാര്‍ഷിക ക്ഷേമത്തില്‍ ഊന്നിയുള്ള ബജറ്റ്.

➡️ ആറ് മേഖലകള്‍ക്ക് ഊന്നല്‍; കാര്‍ഷിക മേഖലയ്ക്ക് മുഖ്യപരിഗണന.
➡️ വളര്‍ച്ചയ്ക്കും മധ്യവര്‍ഗത്തിനും പരിഗണന.
➡️കാര്‍ഷിക ഉദ്പാദനം കൂട്ടും.
➡️ കാര്‍ഷികമേഖലയ്ക്ക് പി.എം ധാന്യയോജന.
➡️ ലക്ഷദ്വീപിനും ആന്‍ഡമാനും പ്രത്യേക പദ്ധതി.
➡️ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി 5 ലക്ഷമാക്കി ഉയര്‍ത്തും.
➡️ മൈക്രോ വ്യവസായങ്ങള്‍ക്ക് ഒന്നരലക്ഷം കോടി.
➡️ രാജ്യത്തുനിന്നുള്ള കുടിയേറ്റം കുറയ്ക്കും.
➡️ മാതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി.
➡️ പുതിയ ആദായനികുതി ബില്ല് അടുത്തയാഴ്ച..
➡️ പുതിയ എ.ഐ കേന്ദ്രം; 500 കോടി രൂപ വകയിരുത്തി.
➡️ ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം.
➡️ ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കും.
➡️ സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍. 
➡️വനിത സംരഭകര്‍ക്ക് 2 കോടി വരെ വായ്പ.
➡️ മെഡിക്കല്‍ കോളജുകളില്‍ 1.1 ലക്ഷം അധികം സീറ്റുകള്‍.
➡️ 2033ല്‍ അഞ്ച് ആണവ റിയാക്ടര്‍ തടങ്ങും.
➡️ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷംരൂപ വരെ.
➡️ താമരവിത്തിനായി പ്രത്യേക ബോര്‍ഡ്.
➡️ ഇന്‍ഷുറന്‍സ് മേഖലയില്‍ സമ്പൂര്‍ണ വിദേശ നിക്ഷേപം.
➡️ ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ കേന്ദ്രം.
➡️ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പാക്കാന്‍ പദ്ധതി. 
➡️2028ഓടെ എല്ലാവര്‍ക്കും കുടിവെള്ളം.
➡️ വഴിയോര കച്ചവടക്കര്‍ക്ക് വായ്പ.
➡️ 36 ജീവന്‍ രക്ഷാമരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി.
➡️ ജലജീവന്‍ പദ്ധതി 2028 വരെ നീട്ടി, വിഹിതം വര്‍ധിപ്പിച്ചു. 
➡️ ആദായനികുതി പരിധി കൂട്ടി, 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടക്കേണ്ട
➡️ സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പയ്ക്ക് ഒന്നരലക്ഷം കോടി.
➡️ ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്‌സ് കമ്പനിയാക്കും. 
➡️ നികുതി ഘടന ലളിതമാക്കും.
➡️ പാലക്കാട് ഐ.ടി.ഐയെ വികസിപ്പിക്കും.
➡️ വാടകയ്ക്കുള്ള ടി.ഡി.എസ് 6 ലക്ഷമാക്കി.
➡️ അവതരണം പൂര്‍ത്തിയായതോടെ ബജറ്റ് പാര്‍ലമെന്റിന് സമര്‍പ്പിച്ചു.

 

വില കുറയും

* ഇലക്ട്രിക് വാഹനങ്ങള്‍
* മൊബെല്‍ ഫോണ്‍ ബാറ്ററികള്‍
* ലിഥിയം ബാറ്ററികള്‍
* ജീവന്‍ രക്ഷാമരുന്നുകള്‍


Bihar special Budget No Tax On Income Up To Rs 12 Lakh | Live Updates



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനവികതയുടെ മഹാസാഗരം; ശൈഖ് സായിദിന്റെ സ്മരണയിലലിഞ്ഞ് യുഎഇ

uae
  •  2 days ago
No Image

ഫൈനലിൽ കൊടുങ്കാറ്റായി അഭിഷേക് ; ലോകകപ്പിൽ ഇനി ഒന്നാമൻ

Cricket
  •  2 days ago
No Image

അടിച്ച ഒറ്റ സിക്സർ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്; ലോകകപ്പിൽ ഒന്നാമനായി സഞ്ജു

Cricket
  •  2 days ago
No Image

മൂന്ന് മാസം നീണ്ട രഹസ്യ നീക്കം, ഒടുവിൽ 'ഓപ്പറേഷൻ കൽക്കി'; രാജ്യത്തെ വിറപ്പിച്ച ലഹരി മാഫിയയെ പൂട്ടി എൻസിബി ദൗത്യം

crime
  •  2 days ago
No Image

കൊല്ലത്ത് കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച അപകടം: ഷിപ്പിങ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  2 days ago
No Image

ഒറ്റ റൺസിൽ ഇതിഹാസ നേട്ടം; ടി-20യിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

വിദേശത്ത് നഴ്സായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങളുടെ തട്ടിപ്പും: ഒളിവിലായിരുന്ന പാസ്റ്റർ ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

സഞ്ജുവേ...മിന്നിച്ചേക്കണേ; കലാശപ്പോരിൽ കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

Cricket
  •  2 days ago
No Image

ഈദിന് മുന്നോടിയായി വേതനം നല്‍കണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

oman
  •  2 days ago
No Image

ബഹ്‌റൈനില്‍ പത്ത് എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കി

bahrain
  •  2 days ago