HOME
DETAILS

ഒരു മാറ്റവുമില്ല, സഞ്ജു വീണ്ടും അതേപോലെ തന്നെ ചെയ്തു: മുൻ ഇന്ത്യൻ താരം

  
February 01, 2025 | 7:17 AM

akash chopra talks about sanju samson dismissal against england

പൂനെ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യിലും മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്‌ തിളങ്ങാൻ സാധിച്ചിരുന്നില്ല. മത്സരത്തിൽ ഒരു റൺസ് മാത്രം നേടിയാണ് സഞ്ജു പുറത്തായത്. ഇപ്പോൾ മത്സരത്തിൽ സഞ്ജു പുറത്തായ രീതിയെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാല് മത്സരങ്ങളിലും സഞ്ജു സമാനമായ രീതിയിലാണ് പുറത്തായതെന്നാണ് ചോപ്ര പറഞ്ഞത്. 

'മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മത്സരത്തിൽ സഞ്ജു സാംസൺ വീണ്ടും അതേ രീതിയിൽ തന്നെ പുറത്തായി. സഞ്ജുവിൻ്റെ ആരാധകരെ ട്രിഗർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും അദ്ദേഹം നാലാം തവണയും സമാനമായി പുറത്താക്കപ്പെട്ടു എന്നതാണ് വസ്തുത. സഞ്ജു ഇത്തവണ സാഖിബ് മഹ്മൂദിൻ്റെ ബൗളിലാണ് പുറത്തായത്. ഷോർട്ട് ബോളിൽ അവൻ അതേ രീതിയിൽ തന്നെ അവൻ കളിച്ചു. ഡീപ്പിൽ ഒരു ഫീൽഡറുടെ കൈകളിൽ അവൻ പന്തെത്തിച്ചു. ജോഫ്ര ആർച്ചറിനെതിരെ മൂന്ന് തവണയും സാഖിബിനെതിരെ ഒരു തവണയും അവൻ പുറത്തായി,' ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. 

മത്സരത്തിൽ രണ്ടാം ഓവറിൽ സാകിബ് മെഹ്മൂദിന്റെ ഷോർട്ട് ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ച് സ്‌ക്വയർ ലെഗിൽ ജോഫ്ര ആർച്ചർക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. സഞ്ജു കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയിൽ തന്നെയാണ് പുറത്തായത്. എന്നാൽ മത്സരത്തിൽ 15 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 19.4 ഓവറിൽ 166 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഒരു മത്സരം ബാക്കിനിൽക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജസ്‌ലിയയുടെ മരണം: രൂപം മാറ്റി രക്ഷപെടാൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ പിടിയിലായി

Kerala
  •  8 minutes ago
No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  25 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  32 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  an hour ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  an hour ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  2 hours ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago


No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  3 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  4 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  4 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  4 hours ago