HOME
DETAILS

രക്തം നല്‍കാന്‍ ഇനി കേരള പൊലിസും; പുതിയ സംരംഭമായ 'പോല്‍ ബ്ലഡ്'  ആപ്പുമായി പൊലിസ് കൂടെയുണ്ട്

  
February 01, 2025 | 7:31 AM

Kerala police to donate blood With the new venture Paul Blood  app

ചില സമയത്ത് അത്യാവശ്യത്തിന് രക്തം നല്‍കാന്‍ ആളെകിട്ടാത്ത അവസ്ഥ പലര്‍ക്കുമുണ്ടാവാറുണ്ട്. എന്നാല്‍ ആ പേടി ഇനി വേണ്ടെന്നാണ് കേരള പൊലിസ് പറയുന്നത്. ഇനി ആവശ്യത്തിനുളള രക്തം തരാന്‍ പോല്‍ ബ്ലഡ് എന്ന സംരംഭമുണ്ടെന്ന് പറയുകയാണ് കേരള പൊലിസ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം കേരള പൊലിസ് അറിയിച്ചിരിക്കുന്നത്. 

കേരളപൊലിസ് പറയുന്നത്

അടിയന്തര ഘട്ടങ്ങളില്‍ രക്തത്തിനായി കേരള പൊലിസിന്റെ പോല്‍ ബ്ലഡ്. ആവശ്യക്കാര്‍ക്കു വേണ്ടി ആവശ്യസമയത്തു തന്നെ രക്തം എത്തിച്ചു നല്‍കാനായി ആരംഭിച്ച കേരള പൊലിസിന്റെ സംരംഭമാണ് പോല്‍ ബ്ലഡ്. അടിയന്തര ഘട്ടങ്ങളില്‍ രക്തത്തിനായി കേരള പൊലിസിന്റെ പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. കേരള പൊലിസിന്റെ മൊബൈല്‍ ആപ്ലക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനം.

 കേരള സ്റ്റേറ്റ് എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാവാം. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍ എന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുക.രക്തം ആവശ്യമുള്ളവര്‍ റെസ്പ്യന്റ് എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു നിങ്ങളുമായി ബന്ധപ്പെടും.

രക്തം അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കാന്‍ മാത്രമല്ല, രക്തദാനത്തിനും നാം തയാറാവണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ കേരള പൊലിസിന് കഴിഞ്ഞിട്ടുണ്ട്. രക്തം നല്‍കാന്‍ നിങ്ങളും മുന്നോട്ടു വന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് ഓര്‍മപ്പെടുത്തുന്നു.
പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്


https://play.google.com/store/apps/details...

https://apps.apple.com/.../polappkerala.../id1500016489

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  17 days ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  17 days ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  17 days ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  17 days ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  17 days ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  17 days ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  17 days ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  17 days ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  17 days ago
No Image

മദീനയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

Saudi-arabia
  •  17 days ago