രഞ്ജിയിൽ കേരളത്തിനായി കത്തിജ്വലിച്ച് ജലജ്; പിറന്നത് പുതുചരിത്രം
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ബീഹാറിനെ പരാജയപ്പെടുത്തി കേരളം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ബീഹാറിനെ ഇന്നിങ്‌സിനും 168 റൺസിനും കീഴടക്കിയാണ് കേരളം ക്വാർട്ടറിലേക്ക് മുന്നേറിയത്. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് കേരളം രഞ്ജിയുടെ ക്വാർട്ടർ ഫൈനൽ യോഗ്യത നേടുന്നത്.
ഒന്നാം ഇന്നിങ്‌സിൽ വെറും 64 റൺസിനു പുറത്തായി ഫോളോഓൺ ചെയ്ത ബിഹാർ, രണ്ടാം ഇന്നിങ്‌സിലും കൂട്ടത്തോടെ തകർന്നടിഞ്ഞ് 41.1 ഓവറിൽ 118 റൺസിനു പുറത്തായതോടെയാണ് കേരളം ഗംഭീര വിജയം നേടിയത്. കർണാടക, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്നാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്.
കേരളത്തിനായി രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റെടുത്ത ഓൾറൗണ്ടർ ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. താരത്തിന്റെ ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മറ്റാർക്കും ടൂർണമെന്റിൽ നേടാൻ സാധിക്കാത്ത ഒരു നേട്ടവും ജലജ് സ്വന്തമാക്കി. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ 19 വ്യത്യസ്ത ടീമുകൾക്കെതിരെ അഞ്ചു വിക്കറ്റുകൾ നേടുന്ന ആദ്യ താരമായാണ് ജലജ് മാറിയത്.
രഞ്ജി ട്രോഫിയിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ അഞ്ച് വിക്കറ്റുകൾ നേടിയ താരങ്ങൾ, ടീമുകളുടെ എണ്ണം
ജലജ് സക്സേന-19
പങ്കജ് സിങ്-18
സുനിൽ ജോഷി-16
വിനയ് കുമാർ-16
ഷഹബാസ് നദീം-16
ആദിത്യ സർവതേ-16
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."