ഇന്ത്യാ സഖ്യത്തിന് മഹാറാലി നടത്താന്‍ അനുമതി; ഖാര്‍ഗെയും യെച്ചൂരിയും പങ്കെടുക്കും
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണി ഡല്‍ഹി രാംലീല മൈതാനത്ത് നടത്തുന്ന റാലിക്ക് അനുമതി. ഞായറാഴ്ചയാണ് ഇന്ത്യ സഖ്യത്തിന്റെ റാലി തീരുമാനിച്ചത്.
ഡല്‍ഹി പൊലീസിന്റെ അനുമതി കിട്ടിയെന്ന് സംഘാടകര്‍ അറിയിച്ചു. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും റാലിയില്‍ പങ്കെടുക്കും. മമത ബാനര്‍ജിയും എംകെ സ്റ്റാലിനും പ്രതിനിധികളെ അയക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
മാര്‍ച്ച് 21നാണ് കെജ്രിവാളിനെ എന്ഫോഴ്സ്മെന്ര് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കെ കവിതയെയും ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇഡിയടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടര്‍ന്നാണ് സമരത്തിന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."