സസ്യാഹാരികളുടെ പ്രോട്ടീന്‍; എന്താണ് ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിച്ച മഖാന എന്ന സൂപ്പര്‍ഫുഡ്!!
കേന്ദ്ര ബജറ്റ് അവതരണത്തിനിടെ ഏറെ ശ്രദ്ധിക്കപ്പെട്ട പേരാണ് മഖാന. ബിഹാറിന് വേണ്ടി മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ എന്താണീ മഖാന എന്ന അന്വേഷണത്തിലാണ് പലരും. രുചികരവും ഏറെ പ്രോട്ടീന്‍ സമ്പുഷ്ടവുമായ താമരവിത്താണ് മഖാന.
ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന ബിഹാര്‍ ഇതിനായി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ചൈന, മലേഷ്യ, ബംഗ്ലാദേശ്, കാനഡ എന്നിവിടങ്ങളിലും മഖാന ഉത്പാദിപ്പിക്കുന്നുണ്ട്.
മഖാനയും ആരോഗ്യഗുണങ്ങളും
ഫിറ്റ്നസ് പ്രേമികളുടെയും ഡയറ്റ് ചെയ്യുന്നവരുടെയും ഭക്ഷണക്രമത്തിലെ പ്രധാന വിഭവങ്ങളിലൊന്നാണ് പ്രോട്ടീന്‍ റിച്ചായിട്ടുള്ള ഈ മഖാന.
ചിലപ്പോള്‍ അവ വറുത്ത് രുചികരമായ ലഘുഭക്ഷണമായി ആസ്വദിക്കുകയോ കറികളിലോ സൈഡ് ഡിഷുകളിലോ ചേര്‍ത്തിട്ടോ ആണ് കഴിക്കാറുള്ളത്.
ഇതില്‍ നല്ല അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, കൂടാതെ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെയും ഉറവിടമാണ്.
ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യം അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
മഖാന വിവിധ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്, അവ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം തടയാനും സഹായിക്കുന്നു.
മഖാനയില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മഗ്നീഷ്യം രക്തക്കുഴലുകള്‍ വിശ്രമിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുകയും രക്താതിമര്‍ദ്ദം തടയുകയും ചെയ്യുന്നു.
ഹൃദ്രോഗികള്‍ മഖാന ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിലെ മെഗ്‌നീഷ്യവും പൊട്ടാസ്യവും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ സുഗമമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."