വഖഫ് ഭേദഗതി ബില്‍ ജെ.പി.സി നിലപാട് പ്രതിഷേധാര്‍ഹം:കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ
കുവൈത്ത് സിറ്റി: സംയുക്ത പാർലമെന്ററി സമിതിയി (ജെ.പി.സി) ലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് വഖഫ് ഭേദഗതി ബില്ലിനു അംഗീകരം നൽകിയ നടപടി തീർത്തും പ്രതിഷേധാര്‍ഹമാണെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.പ്രതിപക്ഷത്തെയും എതിർ ശബ്ദങ്ങളെയും അവഗണിച്ചും അടിച്ചമർത്തിയും സർക്കാരിന്റെ താൽപര്യപ്രകാരം ബിൽ നടപ്പിലാക്കാനുള്ള തീരുമാനം മുന്‍കൂട്ടി തയാറാക്കിയ അജണ്ടയുടെ ഭാഗമാണ്.
സമിതിയില്‍ ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളും വോട്ടിനിട്ടു തള്ളുകയുംഭരണപക്ഷം നിർദേശിച്ച 14 ഭേദഗതികൾ അതേപടി അംഗീകരിച്ചും ഭൂരിപക്ഷ ബലം ഉപയോഗിച്ച് ബില്ലിന് അംഗീകാരം നൽകിയ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.വഖ്ഫ് സ്വത്തുക്കളിൽ സർക്കാർ അവകാശവാദമുന്നയിച്ചാൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാർ നിയമിക്കുന്ന അതോറിറ്റിക്ക് നൽകിയും ബോർഡിൽ അമുസ് ലിംകളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ അതേപടി നിലനിർത്തിയും വഖ്ഫ് ബോർഡ് സി.ഇ.ഒ മുസ് ലിംആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയതും ഉൾപ്പെടെ നിരവധി ഭേദഗതികളിലൂടെ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള സർക്കാർ ഗൂഢാലോചനയ്ക്ക് പാർലമെന്ററി പരിരക്ഷ നൽകിയിരിക്കുകയാണ് സംയുക്തപാർലമെന്ററി സമിതി ചെയ്തിരിക്കുന്നത്.പാർലമെന്റിന്റെ പരമാധികാരവും ജനാധിപത്യബോധവും കരുത്തോടെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഈ നീക്കത്തിനെതിരെ രംഗത്തുവരണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ നേതാക്കൾ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."