HOME
DETAILS

ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു; പ്രതിക്കെതിരേ കൊലക്കുറ്റമില്ല

  
Web Desk
February 01, 2025 | 12:37 PM

Chottanikkara girls body cremated no charges against accused-latestinfo-new

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരപീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. അതേസമയം പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലായ പ്രതി അനൂപിനെതിരേ കൊലക്കുറ്റം ഇല്ല. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തും. പ്രതിക്ക് യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അനൂപ് വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടര്‍ന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേര്‍ന്ന് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോക്‌സോ അതിജീവിത കൂടിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാള്‍ പെണ്‍കുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. 

സംഭവദിവസം തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തല ഇയാള്‍ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ഷാളില്‍ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാള്‍ ഷാള്‍ മുറിച്ചു. അതിന് ശേഷവും അനൂപ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  3 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  3 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  3 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  3 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  3 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  3 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  3 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  3 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  3 days ago