HOME
DETAILS

മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

  
February 01, 2025 | 1:09 PM

munanmbam-judicial-commission-temporarily-suspended-latest

തിരുവനന്തപുരം: മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍. കമ്മീഷന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം മാത്രമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കമ്മീഷന്റെ പ്രവര്‍ത്തനം നിയമപ്രകാരമാണ്. എന്‍ക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളത്. ഈ അടുത്ത ദിവസമാണ് മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട രേഖ കിട്ടിയത്. സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയുമെന്നും തിങ്കളാഴ്ച എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മുനമ്പം വിഷയത്തില്‍ തെളിവെടുപ്പ് തുടരവയാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് വസ്തുതാ അന്വേഷണം മാത്രമാണ്. ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന് അധികാരമില്ല. വസ്തുത സര്‍ക്കാരിന് മുന്നിലേക്ക് എത്തിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതെന്നും സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

മുനമ്പത്ത് ഭൂമി കൈവശം വച്ചവരുടെ താല്‍പര്യ സംരക്ഷണമാണ് കമ്മിഷന്‍ പരിശോധാവിഷയമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. കാര്യമായ പഠനം നടത്തിയിട്ടാണോ കമ്മീഷനെ നിയോഗിച്ചതെന്ന് സംശയമുണ്ടെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  5 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  13 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  25 minutes ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  an hour ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  an hour ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  an hour ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  an hour ago
No Image

സുരക്ഷാ ആശങ്കകള്‍ക്കിടെ ദുകം പോര്‍ട്ടില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലെന്ന് അധികൃതര്‍

oman
  •  2 hours ago
No Image

ദ കേരള സ്റ്റോറി ആരും കാണുന്നില്ലെന്നതിൽ സന്തോഷം: രാഹുൽ ഗാന്ധി

Kerala
  •  2 hours ago