HOME
DETAILS

പതിനഞ്ചുകാരന്റെ ആത്മഹത്യ; അന്വേഷണമാരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്

  
February 01, 2025 | 1:48 PM

15-year-old-boy-death-investigation

തൃപ്പുണിത്തുറ: പതിനഞ്ചുവയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. മിഹിര്‍ മുഹമ്മദ് പഠിച്ച തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ എത്തിയ ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസര്‍ വിവരങ്ങള്‍ ശേഖരിച്ചു. അധ്യാപകരില്‍ നിന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.  രണ്ട് ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറും. 

അതേസമയം സ്‌കൂളില്‍വച്ച് മിഹിര്‍ മുഹമ്മദ് റാഗിങ്ങിന് ഇരയായി എന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം പ്രതിസന്ധിയിലായി. മിഹിറിന്റെ മരണത്തിന് പിന്നാലെ സഹപാഠികള്‍ നിര്‍മ്മിച്ച ചാറ്റുകള്‍ അടങ്ങിയ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് നിലവില്‍ ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. 
 
വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നതും എളുപ്പമല്ലെന്നാണ് പൊലീസിന്റെ നിഗമനം. മിഹിറിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടേയും അച്ഛന്റേയും രണ്ടാനച്ഛന്റേയും സ്‌കൂള്‍ അധികൃതരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. 

മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

Cricket
  •  8 minutes ago
No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  15 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  28 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  31 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  2 hours ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago