സമസ്ത നിർവ്വഹിക്കുന്നത് പ്രവാചക പരമ്പരയുടെ തുടർച്ച: ജിഫ്രി തങ്ങൾ
വിമ്പർലിഗഞ്ച്: പ്രവാചകൻമാർ നിർവ്വഹിച്ച പ്രബോധനത്തിൻ്റെ തുടർച്ചയാണ് സമസ്ത നിർവ്വഹിക്കുന്നതെന്ന് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
അന്തമാൻ സുന്നി മുസ് ലിം ജമാഅത്ത് സംഘടിപ്പിച്ച നൂറെ ഹുദാ ഇസ് ലാമിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കാലഘട്ടങ്ങളിലും നിലനിന്ന തിന്മകളെ ഉൻമൂലനം ചെയ്യുന്ന പ്രവർത്തനമാണ് പ്രവാചകൻമാർ നിർവഹിച്ചത്. മാതൃക ജീവിതത്തിലൂടെ അതത് കാലത്തെ നവോത്ഥാന പ്രക്രിയക്കാണ് അവർ നേതൃത്വം നൽകിയത് - അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. വി. എം സൈനുദ്ദീൻ ഹാജി വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുഫ്തി റഫീഖ് അഹ് മദ് ഹുദവി, ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രസംഗിച്ചു. അന്തമാൻ ഖാസി സുലൈമാൻ ഫൈസി, പി.കെ അബ്ദുൽ ഗഫൂർ അൽ ഖാസിമി, ഡോ.എൻ.എ.എം അബ്ദുൽ ഖാദർ, അൻവർ ഹാജി ഒമാൻ, സത്താർ പന്തലൂർ, ഇസ്മാഈൽ ഹാജി എടച്ചേരി, ഇബ്രാഹിം ഹൈതമി സംബന്ധിച്ചു. കെ.അബ്ദുൽ സലാം ഫൈസി സ്വാഗതവും എ.കെ ഹനീഫ നന്ദിയും പറഞ്ഞു.
Jifri Thangal emphasizes that Samastha's administration is a continuation of the prophetic tradition, highlighting the importance of Islamic values and leadership.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."