HOME
DETAILS

വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി

  
February 01, 2025 | 3:22 PM

Complaint that an explosive device was thrown at the house of a DYFI leader in Velliyur

കോഴിക്കോട്:കോഴിക്കോട് വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. നടുവണ്ണൂര്‍ പഞ്ചായത്തിലെ വെള്ളിയൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗമായ ജഗന്റെ വീടിന് നേരെയാണ് പടക്കം പോലെയുള്ള സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ ജഗനും സഹോദരിയും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പിതാവ് ഗിരീഷ് വിദേശത്ത് ജോലി ചെയ്യുന്നത്.

അതേസമയം, സമീപത്തെ ക്ഷേത്രോത്സവത്തിനിടയില്‍ ലഹരി ഉപയോഗിച്ച ഏതാനും പേര്‍ സ്ത്രീകളെ ശല്യം ചെയ്ത സംഭവം ജ​ഗൻ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമെന്നോണമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ ഉഗ്രശബ്ദം കേട്ട് പുറത്ത് ഇറങ്ങി നോക്കുകയായിരുന്നു. ഏതാനും പേര്‍ ഓടിപ്പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  6 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  7 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  8 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  8 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago