ആരോഗ്യ കേരളത്തില്‍ 24 ഒഴിവുകള്‍; നിയമനം മലപ്പുറത്ത്; വേഗം അപേക്ഷിച്ചോളൂ
നാഷണല്‍ ഹെല്‍ത്ത് മിഷന് (NHM) ന് കീഴില്‍ മലപ്പുറം ജില്ല ആരോഗ്യ കുടുംബക്ഷേമ സമിതി (Arogyakeralam, Malappuram) മുഖേന വിവിധ തസ്തികകളില്‍ ജോലിക്കാരെ നിയമിക്കുന്നു. സ്റ്റാഫ് നഴ്‌സ് റിക്രൂട്ട്‌മെന്റാണ് നടക്കുക. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 24 ഒഴിവുകളാണുള്ളത്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 6ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
മലപ്പുറം ജില്ല ആരോഗ്യ കുടുംബക്ഷേമ സമിതിയില്‍ സ്റ്റാഫ് നഴ്‌സ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 24 ഒഴിവുകള്‍.
പ്രായപരിധി
40 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. 01.01.2025 അടിസ്ഥാനപ്പെടുത്തി പ്രായം കണക്കാക്കും.
യോഗ്യത
ഉദ്യോഗാര്‍ഥികള്‍ക്ക് ജിഎന്‍എം/ ബിഎസ് സി നഴ്‌സിങ് യോഗ്യത വേണം. അതോടൊപ്പം കേരള നഴ്‌സസ് & മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പുറമെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിയവും വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,500 രൂപ ശമ്പളം ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 6ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ നല്‍കണം.
ജോലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. സംശയങ്ങള്‍ക്ക് 0483 2730313, 9846700711
വെബ്‌സൈറ്റ്: https://arogyakeralam.gov.in/
ഇമെയില്‍: [email protected]
അപേക്ഷ: click
വിജ്ഞാപനം: click
24 Vacancies in Health Kerala Appointment Malappuram Apply soon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."