HOME
DETAILS

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ അനാസ്ഥക്ക് താനും ഇര; ടി. സിദ്ദീഖ് എം.എൽ.എ

  
Web Desk
February 01, 2025 | 4:43 PM

T Siddique MLA Shares His Own Experience with Air India Express

റിയാദ്: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ സമയനിഷ്‌ഠയിലുള്ള അനാസ്ഥക്ക് താനും ഇരയായി മാറിയെന്ന് ടി. സിദ്ദീഖ് എം.എൽ.എ. അപ്പോഴാണ് ഗൾഫ് സെക്‌ടറിലെ പ്രവാസി യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിൻ്റെ വ്യാപ്തി മനസിലായതെന്ന് എംഎൽഎ വ്യക്തമാക്കി. ജനുവരി 30നായിരുന്നു തനിക്ക് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്നതെന്നും, അന്ന് രാത്രി എട്ടിന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനം പറന്നുയർന്നത് പിറ്റേന്ന് രാവിലെ എട്ടിനായിരുന്നെന്നും എംഎൽഎ പറഞ്ഞു.

കുട്ടികളും കുടുംബങ്ങളുമടക്കം 146ഓളം യാത്രക്കാരാണ് അന്ന് ബുദ്ധിമുട്ടിലായത്. ഇത് ഇടക്കിടെയുണ്ടാവുന്ന സ്ഥിരം സാഹചര്യമായി മാറിയിട്ടുണ്ട്. ഗൾഫ് സെക്‌ടറിൽ മാത്രമേ ഈ പ്രശ്‌നം നടക്കുന്നുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റൊരു സെക്ട‌റിലും ഇതുണ്ടാവുന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാനുണ്ടാവുന്ന സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കുയർത്തുന്ന മറ്റൊരു അന്യായവും ഇപ്പോൾ പതിവായിരിക്കുന്നു.
   
ഇതുരണ്ടും അഡ്രസ് ചെയ്യേണ്ട വിഷയങ്ങളാണ്. ഇതിനൊരു അറുതിയുണ്ടായേ തീരൂ. ഉയർത്താൻ പറ്റുന്ന വേദികളിലും അധികാരികളുടെ മുന്നിലുമെല്ലാം താൻ ഈ പ്രശ്‌നമുന്നയിക്കുമെന്നും പരിഹാരത്തിനായി ശ്രമിക്കുമെന്നും ടി. സിദ്ദീഖ് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Kerala MLA T. Siddique recounts his disappointing experience with Air India Express, highlighting the need for improved services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  18 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  20 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  25 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  29 minutes ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  31 minutes ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  an hour ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  an hour ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago