അധ്യാപകദിനാഘോഷം അനിശ്ചിതത്വത്തില്‍
ചെറുവത്തൂര്‍: മറ്റു ജില്ലകളിലെല്ലാം വിദ്യാലയങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ അധ്യാപക ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ജില്ലയിലെ അധ്യാപക ദിനാഘോഷം അനിശ്ചിതത്വത്തില്‍.
സെപ്തംബര്‍ അഞ്ചിന് ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചതോടെയാണ് സ്‌കൂളുകളിലെ അധ്യാപകദിനാഘോഷം അനിശ്ചിതത്വത്തിലായത്. ഇത്തവണ അധ്യാപക ദിനാഘോഷം വൈവിധ്യങ്ങളായ പരിപാടികളോടെ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓണപ്പരീക്ഷ പോലും ഒഴിവാക്കിക്കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൂര്‍വ്വ അധ്യാപക സംഗമം, ആദരം, ജീവിത ശൈലിയെ കുറിച്ചുള്ള ക്ലാസ്, കുട്ടികളുടെ ക്ലാസെടുപ്പ് തുടങ്ങിയ പരിപാടികള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
മുഖ്യമന്ത്രിയും മന്ത്രിമാരും, എം.എല്‍.എമാരും, മറ്റു ജനപ്രതിനിധികളും സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ സന്ദേശം നല്‍കുന്ന തരത്തിലാണ് ആസൂത്രണം. ഇത്തരം പരിപാടികളുമായി വിദ്യാലയങ്ങള്‍ ഒരുങ്ങുന്നതിനിടയിലാണ് ജില്ലാ കലക്‌റുടെ അവധി ഉത്തരവ് വന്നത്. പണിമുടക്ക്, ശനി, ഞായര്‍ അവധി ദിവസങ്ങള്‍ എന്നിവയ്ക്ക് പിന്നാലെ പ്രാദേശിക അവധികൂടി വന്നതോടെ നാലു ദിവസങ്ങള്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കും. ചൊവ്വാഴ്ച പരീക്ഷയും ഉണ്ട്. ചുരുക്കം ചില വിദ്യാലയങ്ങള്‍ തിങ്കളാഴ്ച അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജില്ലയിലെ അധ്യാപക ദിനാഘോഷം എങ്ങനെ വേണമെന്നകാര്യത്തില്‍ വിദ്യാഭ്യാസ ഓഫിസര്‍മാരും കൃത്യമായ നിര്‍ദേശം നല്‍കുന്നുമില്ല. ചുരുക്കത്തില്‍ ഇത്തവണത്തെ അധ്യാപക ദിനാഘോഷം ജില്ലയില്‍ പേരിനു മാത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."