HOME
DETAILS
MAL
ഉടുമുണ്ട് ഊരി ഓടിയവര്‍ മറ്റുള്ളവരെ പരിഹസിക്കുന്നത് വിരോധാഭാസം
backup
September 02 2016 | 20:09 PM
കാസര്‍കോട്: സമര രംഗത്തുനിന്ന് ഉടുതുണി പോലുമില്ലാതെ ഓടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ എം.എസ്.എഫിനെ പരിഹസിക്കുന്നത് വിരോധാഭാസമാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പ്രസ്താവിച്ചു.
വീറോടെ സമര രംഗത്തെത്തി പൊലിസ് അടി തുടങ്ങിയപ്പോള്‍ ഉടുതുണി ഉപേക്ഷിച്ച് ഓടുന്ന എസ്.എഫ്.ഐ നേതാവിന്റെ ചിത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയിലുണ്ട്.
അതൊക്കെ മറന്നുകൊണ്ടാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചില്‍ മര്‍ദനമേറ്റ് അവശനായ എം.എസ്.എഫ് നേതാവിന്റെ വീഡിയോ ചൂണ്ടിക്കാട്ടി പരിഹസിക്കാന്‍ ശ്രമിക്കുന്നത്.
സദാചാരത്തിനുപോലും വിലകല്‍പ്പിക്കാത്തവരാണ് ഇപ്പോള്‍ മറ്റുള്ളവരെ പരിഹസിക്കുന്നതെന്നും ഹാഷിം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."