അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കണം: കലക്ടര്‍
കാസര്‍കോട്: അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന പദ്ധതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനും ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക് കമ്മിറ്റി യോഗത്തിലാണ് ജില്ലാ കലക്ടര്‍ ജനപ്രതിനിധികളോട് തന്റെ നിര്‍ദേശം മുന്നോട്ടുവച്ചത്. ജില്ലയിലെ ദേശീയ ശ്രദ്ധനേടിയ പ്രൊജക്റ്റുകള്‍ ഏതെങ്കിലും രൂപീകരിക്കപ്പെട്ടിട്ടുണ്ടോയെന്നും പട്ടികജാതി കോളനികളുടെ അവസ്ഥയെക്കുറിച്ചും കലക്ടര്‍ അന്വേഷിച്ചു.
പിന്നോക്ക ജില്ലകളായ വയനാട്ടിലും ഇടുക്കിയിലും പാലക്കാടും നിന്നും ഇക്കാലയളവില്‍ പ്രശസ്തരായവരെ പരാമര്‍ശിച്ചു. പരമ്പരാഗതരീതികളില്‍ നിന്ന് മാറി ചിന്തിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. എട്ട് ഗ്രാമപഞ്ചായത്തുകളുടെയും ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിരേഖകള്‍ അവലോകനത്തിനുശേഷം യോഗം അംഗീകരിച്ചു.
ഈമാസം ഒമ്പതിനകം മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കും അംഗീകാരം നേടണമെന്ന് ഡി.പി.സി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."