മുറിക്കുന്നതിനിടെ മരം വീണ് പെട്ടിക്കട തകര്‍ന്നു
ഫറോക്ക്: കെട്ടിടത്തിനു മുകളിലെ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനായി മരം മുറിച്ചത് വീണു പെട്ടിക്കട തകര്‍ന്നു. കട തകര്‍ന്നതില്‍ പ്രതിഷേധിച്ച് ഉന്തുവണ്ടി - പെട്ടിക്കട തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. രാമനാട്ടുകര ടൗണിലെ പൊലിസ് എയ്ഡ് പോസ്റ്റിന് സമീപത്തെ പച്ചക്കറി വില്‍പ്പനക്കാരുടെ കടയാണ് തകര്‍ന്നത്.
ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നഗരസഭ ഇടപെട്ട് ബസ്സ്റ്റാന്റ് പരിസരത്തുനിന്നും പാതയോരത്തുമുള്ള ഉന്തുവണ്ടികളും പെട്ടിക്കടകളും ഒഴിപ്പിച്ച് എയ്ഡ് പോസ്റ്റിന് സമീപത്തേക്കു മാറ്റിയിരുന്നു. ഇവിടെ നഗരസഭയുടെ അനുമതിയോടെ കച്ചവടം നടത്തിവന്ന റിയാസ്, ഷാജഹാന് എന്നിവരുടെ കടയാണ് മരം വീണു തകര്‍ന്നത്. അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങിക്കാതെയാണു മരം മുറിച്ചത്. ഇതിനെതിരേ നഗരസഭാ ചെയര്മാന് പൊലിസില്‍ പരാതി നല്കി.
സംഭവത്തില്‍ പ്രതിഷേധിച്ചു ഉന്തവണ്ടി, പെട്ടിക്കട തൊഴിലാളികള്‍ രാമനാട്ടുകര നഗരത്തില്‍ ഇന്നലെ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."