കൊടുവള്ളി മുനിസിപ്പല്‍ ലീഗ്:
പഴയ കമ്മിറ്റിയെ നിലനിര്‍ത്താന്‍ നീക്കമെന്ന്; പ്രതിഷേധവുമായി വാര്‍ഡ് കമ്മിറ്റികള്‍
കൊടുവള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്നു പിരിച്ചുവിട്ട മുസ്ലിം ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയെ അതേരീതിയില്‍ നിലനിര്‍ത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നതായി സൂചന. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ധാരണയായതായി വിവരമുണ്ടണ്ട്. പഴയ കമ്മിറ്റിയെ തുടരാന്‍ അനുവദിക്കുന്നതിനോട് വിയോജിപ്പുള്ള ഏതാനും വാര്‍ഡ് കമ്മിറ്റികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ടണ്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനോട് എതിര്‍പ്പുള്ള വിവിധ വാര്‍ഡ് കമ്മിറ്റികളിലുള്പ്പെട്ട 20 ഓളം പേര് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പ്രതിഷേധം പാര്‍ട്ടി മണ്ഡലം, ജില്ലാ നേതൃത്വത്തെ അറിയിക്കാന്‍ തിരുമാനമെടുത്തതായാണ് വിവരം.
ജനാധിപത്യ രീതിയില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കൊടുവള്ളിയില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മണ്ഡലം, മുനിസിപ്പല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ മണ്ഡലം കമ്മിറ്റിയെ പ്രഖ്യാപിച്ചെങ്കിലും കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റി പ്രഖ്യാപനം വൈകുകയായിരുന്നു. ലീഗ് കൊടുവള്ളി മണ്ഡലം, മുനിസിപ്പല്‍ കമ്മിറ്റികളുടെ പിടിപ്പുകേടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്കുള്ള പ്രധാന കാരണമെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പഴയ മുനിസിപ്പല്‍ കമ്മിറ്റിയെ നിലനിര്‍ത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ട തിരുവമ്പാടി മണ്ഡലത്തില്‍ പഴയ കമ്മിറ്റികളെ നിലനിര്‍ത്തിയ സാഹചര്യത്തില്‍ കൊടുവള്ളിയിലും തല്‍സ്ഥിതി തുടരണമെന്നാണ് മറുപക്ഷത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."