ലുലു ഗോള്‍ഡ് നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ
കോഴിക്കോട്: പാവമണി റോഡിലെ ലുലു ഗോള്‍ഡിന്റെ നവീകരിച്ച ഷോറൂമിന്റെയും ഡയമണ്ട് ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി നിര്‍വഹിക്കും. അഗ്നിബാധയ്ക്കു ശേഷം നവീകരിച്ച ഷോറൂമില്‍ ആധുനികവും പരമ്പരാഗതവുമായ ഡിസൈനുകളിലുള്ള വ്യത്യസ്ത അഭിരുചികള്‍ക്കനുസരിച്ചുള്ള ആഭരണങ്ങളുടെ പുത്തന്ശേഖരം ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ചു ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആനുകൂല്യങ്ങളും സമ്മാന പദ്ധതികളും ഉപഭോക്തക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പണിക്കൂലിയില്‍ 60 ശതമാനം കിഴിവ് നല്‍കും. ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കായി നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ഒപ്പം ഉദ്ഘാടന ദിവസം ഓരോ മണിക്കൂറിലും തിരഞ്ഞെടുത്ത ഭാഗ്യശാലികള്‍ക്കു പ്രത്യേക സമ്മാനങ്ങളും നല്‍കും. വെഡ്ഡിങ് ഫെസ്റ്റിന്റെ ഭാഗമായി രണ്ടുകിലോ സ്വര്‍ണസമ്മാന പദ്ധതിയിലൂടെ 25 പവന് വരെ നേടാനുള്ള അവസരവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."