മുതുകാട് കള്ളുഷാപ്പ് സമരം അവസാനിപ്പിച്ചു
നിലമ്പൂര്‍: കള്ളു ഷാപ്പ് തുറക്കാന്‍ അനുമതി നല്‍കില്ലെന്ന എക്‌സൈസ് കമ്മിഷണറുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 11 ദിവസമായി മുതുകാട്ടെ പഴയ കള്ളുഷാപ്പിനു മുന്നില്‍ നാട്ടുകാരുടെ ജനകീയ സമിതി നടത്തിയ 11 ദിവസത്തെ ധര്‍ണ അവസാനിപ്പിച്ചു. സമര പന്തലില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ലഹരിമുക്ത മലപ്പുറം ജില്ലാ കാമ്പയിന്‍ ഉദ്ഘാടനത്തിനായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് നിലമ്പൂരിലെത്തിയപ്പോള്‍ സമരസമിതി നേതാക്കള്‍ കള്ളു ഷാപ്പ് തുറക്കാന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ടു നിവേദനം നല്‍കിയിരുന്നു. നഗരസഭയുടെ അനുമതിയില്ലാതെയാണു പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നു വ്യക്തമായതോടെയാണ് അനുമതി നല്‍കില്ലെന്ന ഉറപ്പു കമ്മിഷണര്‍ സമരസമിതിക്കു നല്‍കിയത്.
ഇതോടെ സമരപന്തലില്‍ യോഗം ചേര്‍ന്നു താല്‍ക്കാലികമായി സമരം നിര്‍ത്താനും ഉറപ്പു ലംഘിച്ച് കള്ള് ഷാപ്പു തുറന്നാല്‍ പൂര്‍വാധികം ശക്തിയോടെ സമരം പുനരാരംഭിക്കാനും തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ആര്യാടന്‍ ഷൗക്കത്ത്, എ.ഗോപിനാഥ്, പാലോളി മെഹബൂബ്, സമരസമിതി നേതാക്കളായ എബ്രഹാം പുലിപ്ര, രാധ രാജഗോപാല്‍, ഷാജഹാന്‍ പായിമ്പാടം, നിയാസ് മടപ്പള്ളി, ഷാജി ചക്കാലക്കുത്ത്, ബിനോയ് പാട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."