HOME
DETAILS
MAL
മലയാളി ഡ്രൈവർ സഊദിയിലെ റാബിഗിൽ നിര്യാതനായി
March 30 2024 | 02:03 AM
ജിദ്ദ: കെഎംസിസി മെമ്പറും പാണ്ടിക്കാട് കൊടശ്ശേരി സ്വദേശിയുമായ ഏരുന്നൻ അലിയാർ (56) റാബികിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഗൾഫ് പവർ ഇന്റർനാഷണൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഇന്നലെ രാവിലെ ജോലി സ്ഥലത്ത് നിന്നും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് റാബിക് അൽ ദിരീസ് ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു.
രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന്ഇവിടെ നിന്ന് റാബിഗഗ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അലിയാറുടെ കുടുംബം ഇന്ന് നാട്ടിൽ നിന്നും വരാനിരിക്കുകയായിരുന്നു.
മയ്യിത്ത് റാബിക് ജനറൽ ഹോസ്പിറ്റലിൽ. നടപടിക്രമങ്ങൾക്കായി കെ.എം.സി.സി വെൽഫെയർ വിംഗ് നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട് രംഗത്തുണ്ട്. അലിയാരുടെ സഹോദരങ്ങളും നാട്ടുകാരും സഹായത്തിനായി കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."