യൂത്ത്‌ലീഗ് പ്രതിഷേധ സായാഹ്നം
കോഡൂര്‍: സര്‍ക്കാറിനെതിരായുള്ള വഞ്ചനദിനത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ സായാഹ്നം സംധഘടിപ്പിച്ചു. കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സായാഹ്നം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. പിണറായി ഗവണ്‍മെന്റ് സര്‍വ്വ മേഖലയിലും കേരളത്തെ വഞ്ചിച്ചിരുകുകയാണെന്ന് അദ്ധേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ഒരു കാലത്തും ഒരു ഗവണ്‍മെന്റെിനെയും അനവിശ്യയി സമ്മര്‍ദ്ദത്തിലാകിയിട്ടില്ല. ക്ഷേമ പെന്‍ഷനുകള്‍ സഹകരണ ബാങ്ക് വഴികൊടുക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല, എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് തെരെഞ്ഞെടുപ്പല്ലാത്ത കാലത്ത് വീടുകളില്‍ കയറി ചെല്ലാനുളള രാഷ്ട്രീയ കളിയായി ഇതിനെ മാറ്റിയാല്‍ യൂത്ത് ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പരേങ്ങല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുജീബ് ടി സ്വഗതവും ട്രഷറര്‍ കെ.ടി റബീബ് നന്ദിയും പറഞ്ഞു.
മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി തറയില്‍ യൂസഫ് , പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി മുഹമ്മദ്കുട്ടി, സെക്രട്ടറി സി.എച്ച് മൂസ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.എന്‍ ഷാനവാസ്, എം.ടി ബഷീര്‍, കെ.എം സുബൈര്‍, ഷാനിദ് കോഡൂര്‍, ശിഹാബ് അരീക്കത്ത്, സിദ്ധീഖലി പിച്ചന്‍, അജ്മല്‍ തറയില്‍, ഹകീം പി.പി, റാഷിദ് വി.കെ, മുജീബ് പി.പി, നാസര്‍ സാഹിബ് എന്നിവര്‍ സംസാരിച്ചു.
യൂത്ത് ലീഗ് പുളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധര്‍ണയും നടത്തി. സി.കെ മജീദ്, ഷരീഫ് പാലാട്ട്, എ.എ സലാം, പി.കെ സദഖത്തുള്ള, പി.ടി ഹിബത്തുള്ള, അബ്ദുല്‍ വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
കിഴിശ്ശേരി: മുതുവല്ലൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വഞ്ചനാ ദിനാചരണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.പി കുഞ്ഞാന്‍ ഉദ്ഘാടനം ചെയ്തു. പി.എ അബ്ദുറഹിമാന്‍ അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അശ്രഫ് മഠാന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എ സഗീര്‍, എം.പി മുഹമ്മദ്, ടി മരക്കാരുട്ടി ഹാജി, ഡി ഷാജിദ്, എം.പി അസീസ്, കെ ഷാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.
ചെറുകാവ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പതിനൊന്നാം മൈലില്‍ നടത്തിയ പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അശ്‌റഫ് മടാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡ്ന്റ് എറിയാട്ട് നസ്‌റു അധ്യക്ഷനായി. ഫൈസല്‍ കൊല്ലോളി, കെ.ടി ക്കീര്‍ ബാബു, എ ബ്ദുല്‍ കരീം, പി.വി.എ ജലീല്‍ പി.കെ ബ്ദുള്ളക്കോയ, പി.കെ മൂസ്സ ഹാജി, എം.അലവിക്കുട്ടി, കെ യൂനുസ് മാസ്റ്റര്‍, പി.കെ കോയമോന്‍ പ്രസംഗിച്ചു. പി. എം.കെ കുഞ്ഞിമോന്‍, മുനീര്‍ പറവൂര്‍, കെ.കെ ശബീര്‍ മാസ്റ്റര്‍, കോപ്പിലാന്‍ മന്‍സൂര്‍അലി, ബദറു പേങ്ങാട്, സി.കെ ഷുഹൈബ് നേതൃത്വം നല്‍കി.
ആനക്കയം പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്ന സദസ്സ് ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.കെ ശിഹാബ് അധ്യക്ഷനായി. അന്‍വര്‍ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി.
നൗഷാദ് മണ്ണിശ്ശേരി, കുരിക്കള്‍ മുനീര്‍, പി.പി നാണിപ്പ, കെ.എം മുഹമ്മദലി മാസ്റ്റര്‍, സി.പി അബ്ദുറഹ്മാന്‍, സി.പി കുഞ്ഞിപ്പ മാസ്റ്റര്‍, കെ.വി മുഹമ്മദലി, സിദ്ധീഖ് മാസ്റ്റര്‍ പ്രസംഗിച്ചു.
കീഴാറ്റൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വഞ്ചനാദിനത്തിന്റെ ഭാഗമായി പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പട്ടിക്കാട് മഖാം പടിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി ഉസ്മാന്‍ താമരത്ത് ഉദ്ഘാടനം ചെയ്തു. വി.പി ഷംസുദ്ദീന്‍അധ്യക്ഷനായി. അലിഅക്ബര്‍, മണ്ഡകത്തില്‍മണി, എന്‍.കെ ഹംസ, അസീസ് പട്ടിക്കാട്, വി ഹംസ, റഫീഖ് പറമ്പൂര്‍ , കെ. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."