പിണറായിയുടേത് ഏകാധിപത്യ ഭരണം: കരീം ചേലേരി
തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ ഏകാധിപത്യ ഭരണത്തിലേക്കാണ് നീങ്ങുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി. യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വഞ്ചനാദിനാചരണം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുതാര്യതയില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികള്‍ ഓരോന്നായി നിര്‍ത്തലാക്കികൊണ്ടിരിക്കുന്ന പിണറായിയുടെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുകയാണന്നും ചേലേരി പറഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. മഹമൂദ് അള്ളാംകുളം, സി.പി.വി അബ്ദുല്ല, സമദ് കടമ്പേരി, എം ഹുസൈന്‍, കെ മുസ്തഫ ഹാജി, ഫൈസല്‍ ചെറുകുന്നോന്‍, കെ അബ്ദുല്ല ഹാജി, കൊടിയില്‍ സലിം, പി.പി നിസാര്‍, സി ഉമ്മര്‍, പി.പി ഉമ്മര്‍, സി.കെ.പി യൂനുസ്, നാസര്‍ കുവൈത്ത് എം.കെ.പി ഷമീര്‍, ഓലിയന്‍ ജാഫര്‍ സംസാരിച്ചു. സി മുഹമ്മദ് സിറാജ്, പി.പി ഇസ്മായില്‍, കെ.വി താജുദ്ദീന്‍, കെ.വി സിറാജ്, കെ.എം മുഹമ്മദ് കുഞ്ഞി കുപ്പം, കെ.വി.ടി ഷമല്‍, പി.എ ഇര്‍ഫാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."