കഴുത്തറുത്ത് ഡോക്ടര്‍മാര്‍ രോഗികളെ പിഴിയാന്‍ സ്വകാര്യചികിത്സ
കണ്ണൂര്‍: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യചികിത്സ നടത്തി രോഗികളെ പിഴിയുന്നു. ഒ.പി സമയം കഴിഞ്ഞാല്‍ ആശുപത്രിയില്‍ കണികാണാന്‍ കിട്ടാത്ത ഡോക്ടര്‍മാരാണ് തൊട്ടടുത്ത സ്വന്തം ക്ലിനിക്കുകളിലേക്ക് മുങ്ങുന്നത്. ഇതുകാരണം ഉച്ചയ്ക്കു ശേഷം അത്യാഹിത ഘട്ടങ്ങളില്‍പ്പോലും സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല. ഇത്തരം സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളില്‍ കഴുത്തറപ്പന്‍ ഫീസാണ് ഈടാക്കുന്നത്. വെറും എം.ബി.ബി.എസുള്ള തുടക്കകാര്‍ പോലും 200 രൂപയാണ് ഫീസ് വാങ്ങുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് തോന്നിയ പോലെയാണ് ഫീസ്.
മെഡിക്കല്‍ ഷോപ്പുടമകളും മരുന്നു കമ്പനികളുമാണ് മിക്ക സ്വകാര്യ പരിശോധനകളുടെയും സ്‌പോണ്‍സര്‍മാര്‍. മെഡിക്കല്‍ ഷോപ്പുകാര്‍ നല്‍കുന്ന കമ്മിഷനും മരുന്ന് കമ്പനിക്കാര്‍ നല്‍കുന്ന ഉപഹാരങ്ങളും കൈനീട്ടിവാങ്ങാന്‍ ആര്‍ത്തികാണിക്കുന്നവരാണ് മിക്ക ഡോക്ടര്‍മാരും.
അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ആശുപത്രിക്കു സമീപം ഏതെങ്കിലും കടകള്‍ ക്ലിനിക്കായി മാറ്റിയാണ് ഇവരുടെ സേവനം. ചില മരുന്ന് കമ്പനികളെ പ്രോത്‌സാഹിപ്പിക്കുന്നതിനായി കുഞ്ഞുങ്ങള്‍ക്കു പോലും വീര്യം കൂടിയ മരുന്നെഴുതുന്ന ഡോക്ടര്‍മാരാണ് കൂടുതല്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആഴ്ചകളോളം അവധിയെടുത്ത് സ്വകാര്യ ക്ലിനിക്കുകളില്‍ സേവനം നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഒപ്പിട്ട് ഡ്യൂട്ടി സമയത്തിനിടെ മുങ്ങുന്നവരുമുണ്ട്. ആര്‍ക്കും വായിക്കാന്‍ കഴിയുന്ന വിധത്തില്‍ മരുന്നിന്റെ കുറിപ്പടിയെഴുതണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ചില സ്വകാര്യ ലാബുകാരുമായി ചേര്‍ന്ന് കള്ളക്കളികളും ഡോക്ടര്‍മാര്‍ നടത്തുന്നുണ്ട്. അനാവശ്യ ഭീതികയറ്റി രോഗികളെ സ്‌കാനിങ് സെന്ററുകളിലേക്കും ലാബുകളിലേക്കും തള്ളിവിടുകയാണ് ഡോക്ടര്‍മാര്‍. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പുറം പ്രാക്ടീസ് കഴിഞ്ഞ സര്‍ക്കാര്‍ ചില മാനദണ്ഡങ്ങളോടെ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുകയാണ് ആതുരസേവകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."