HOME
DETAILS
MAL
ഇ-മെയില്‍ വിവാദം: ഹിലരി ക്ലിന്റണെതിരായ അന്വേഷണ രേഖകള്‍ പുറത്ത്
backup
September 03 2016 | 03:09 AM
വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെതിരായ അന്വേഷണ രേഖകള്‍ പുറത്ത്. യു.എസ്.സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയത്ത് ഔദ്യോഗിക സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഹിലരി സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ച സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണരേഖകളാണ് പുറത്തായത്.
അന്വേഷണത്തിന്റെ ഭാഗമായി ഹിലരിയുമായി നടത്തിയ അഭിമുഖത്തിന്റെയും ന്യൂയോര്‍ക്കിലെ വസതിയിലുള്ള സ്വകാര്യ സര്‍വറിന്റെയും വിവരങ്ങളാണ് പുറത്തായത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ആണ് 58 പേജുള്ള രേഖകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം എഫ്.ബി.ഐ അവസാനിപ്പിച്ചിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ കുറ്റം ചുമത്തില്ലെന്ന് ഏജന്‍സി ഡയറക്ടര്‍ ജെയിംസ് കോമി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."