HOME
DETAILS
MAL
ഹരിയാന മുന്മുഖ്യമന്ത്രിയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്
backup
September 03 2016 | 06:09 AM
ചണ്ഡിഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. ഡല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മനേസറിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ഡല്‍ഹി, ചണ്ഡിഗഢ്, റോത്തക്ക്, എന്നിവടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 2004നും 2009നും ഇടക്ക് മനേസറില്‍ 400 ഏക്കര്‍ ഭൂമി സ്വകാര്യ ബില്‍ഡിംഗ് സ്ഥാപനത്തിന് പതിച്ച് കൊടുത്തത് വഴി സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായി എന്നതാണ് കേസ്. ഈ ഇടപാടിലൂടെ 1,500 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
സോണിയാഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്രയുടെ അനധികൃത ഭൂമി ഇടപാടുകേസിലും ഹൂഡ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."