HOME
DETAILS

കടലാടിപ്പാറ ബോക്‌സൈറ്റ് ഖനനം: പഠനവും ഖനനവും അനുവദിക്കില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

  
backup
September 03 2016 | 06:09 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%ac%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1-2

നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ പാരിസ്ഥിതികാഘാത പഠനവും ഖനനവും അനുവദിക്കില്ലെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കടലാടിപ്പാറയില്‍ ഖനനം നടത്താന്‍ ആശാപുര മൈന്‍ കെം ലിമിറ്റഡിനെ അനുവദിക്കാത്തതിനു പിന്നില്‍ വലിയ ഇടപെടലുണ്ടെന്നും മന്ത്രി ചന്ദ്രശേഖരന്‍ പദ്ധതിയെ കുറിച്ച് അഭിപ്രായം പറയേണ്ട ആളല്ലെന്നുമുള്ള ആശാപുര ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സന്തോഷ് മേനോന്റെ ആരോപണത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ല. അര്‍ഹിക്കുന്ന പുച്ഛത്തോടെ അതിനെ തള്ളിക്കളയുന്നതായും മന്ത്രി വ്യക്തമാക്കി. ഇവിടെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും നാശമുണ്ടാകുന്ന യാതൊരു പദ്ധതിയും അനുവദിക്കില്ലെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം സുപ്രഭാതത്തോടു പറഞ്ഞു.

ഖനന പഠനം അനുവദിക്കാത്തതിനു പിന്നില്‍ മന്ത്രിയുടെ നിക്ഷിപ്ത താല്‍പ്പര്യമാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. കരാറിലേര്‍പ്പെട്ട ഭൂമി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും അവരുടെ പിന്തുണയുള്ളവരും കൈയേറിയിട്ടുണ്ടെന്നും പാരിസ്ഥിതികാഘാത പഠനം നടത്തിയാല്‍ ഈ കൈയേറ്റങ്ങളൊക്കെ വെളിച്ചത്തു വരുമെന്നും സന്തോഷ് മേനോന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി ചന്ദ്രശേഖരനല്ല വ്യവസായമന്ത്രിയാണ് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സി.പി.ഐ നേതാക്കള്‍ മുന്‍പ് അനുകൂലിച്ച പദ്ധതിയെ മന്ത്രി എതിര്‍ക്കുന്നതു ശരിയല്ലെന്ന അഭിപ്രായവും സന്തോഷ് മേനോനുണ്ട്. 2006 ലാണ് ഇവിടെ 200 ഏക്കര്‍ സ്ഥലത്ത് ഖനനം നടത്താന്‍ ആശാപുര ശ്രമം തുടങ്ങിയത്. അതേത്തുടര്‍ന്നുണ്ടായ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഇടപെട്ട് തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു.
2013 ല്‍ വീണ്ടും ആശാപുര രംഗത്തെത്തുകയും പാരിസ്ഥിതികാഘാത പഠനത്തിനും ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ഇതോടെ വീണ്ടും ജനകീയ പ്രക്ഷോഭം ഉയര്‍ന്നു. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ സമരത്തിനു പിന്തുണയുമായി പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയും അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഖനനാനുമതി റദ്ദ് ചെയ്യുമെന്ന് ഇന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനു ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പഠനത്തിനെന്ന പേരില്‍ ആശാപുരയുടെ സംഘം സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു തിരിച്ചുപോയി. കഴിഞ്ഞ മാസം ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയേയും കണ്ടതായും ജനകീയസമിതിയുടെ എതിര്‍പ്പുകളെ മാനിക്കുന്നില്ലെന്നുമുള്ള സന്തോഷ് മേനോന്റെ പ്രസ്താവനയോടെയാണു വീണ്ടും പ്രദേശത്ത് ഖനന ഭീതി ഉയര്‍ന്നുവന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago