HOME
DETAILS

അതിവേഗം ഹിറ്റ്മാൻ; 11,000 കടന്ന് പുതിയ നാഴികക്കല്ല് പിന്നിട്ട് രോഹിത്

  
Web Desk
February 20 2025 | 14:02 PM

Rohit sharma completed 11000 runs in odi cricket

ദുബായ്: 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശ് ഉയർത്തിയ 228 പിന്തുടർന്നിറങ്ങിയ ഇന്ത്യ ബാറ്റിംഗ് തുടരുകയാണ്. ഇന്ത്യക്കായി ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. മത്സരത്തിൽ രോഹിത് 31 പന്തിൽ 41 റൺസ് നേടിയാണ് പുറത്തായത്. ഏഴ് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്.

പത്താം ഓവറിലെ അഞ്ചാം പന്തിൽ ടീം സ്കോർ 69ൽ നിൽക്കെയാണ് രോഹിത് പുറത്തായത്. ഇതോടെ ഏകദിനത്തിൽ പുതിയൊരു നാഴികക്കല്ലിലേക്ക് നടന്നു കയറാനും രോഹിത്തിന് സാധിച്ചു. ഏകദിനത്തിൽ 11,000 റൺസ് പൂർത്തിയാക്കാനാണ് ഇന്ത്യൻ നായകന് സാധിച്ചത്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് നേടുന്ന രണ്ടാമത്തെ താരമായും രോഹിത് മാറി. 261 ഇന്നിംഗ്‌സിൽ നിന്നുമാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.

ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത് വിരാട് കോഹ്‌ലിയാണ്. 222 ഇന്നിംഗ്‌സിൽ നിന്നുമാണ് കോഹ്‌ലി 11,000 റൺസ് സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിനു മുമ്പ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. സച്ചിൻ 276 ഇന്നിംഗ്‌സിൽ നിന്നും ഗാംഗുലി 288 ഇന്നിംഗ്‌സിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി മുഹമ്മദ് ഷമി മിന്നും പ്രകടനമാണ് നടത്തിയത്. ഷമിക്ക് പുറമെ ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും നേടി നിർണായകമായി.   സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയുടെ കരുത്തിലാണ് ബംഗ്ലാദേശ് മാന്യമായ സ്കോറിലേക്ക് നീങ്ങിയത്. ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 118 പന്തിൽ 100 റൺസാണ് താരം നേടിയത്. ജാക്കർ അലി അർദ്ധ സെഞ്ച്വറിയും നേടി. 114 പന്തിൽ 64 റൺസാണ് താരം നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റഈൽ- ഇറാൻ ആക്രമണങ്ങൾ മൂലം ആഗോള എണ്ണവില കുതിച്ച് കയറുമോ ? 

International
  •  7 days ago
No Image

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക് 

Kuwait
  •  7 days ago
No Image

ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്

International
  •  7 days ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ

Kerala
  •  7 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഹോസ്റ്റലിന്റെ മേൽക്കൂരയിൽ നിന്ന്

National
  •  8 days ago
No Image

ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ 

National
  •  8 days ago
No Image

എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി  

International
  •  8 days ago
No Image

പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ് 

Cricket
  •  8 days ago
No Image

അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  8 days ago