HOME
DETAILS
MAL
അബ്ദുൽ നാസര്‍ മഅ്ദനി ഗുരുതരാവസ്ഥയിൽ തുടരുന്നു; ആരോഗ്യനിലയിൽ മാറ്റമില്ല
Web Desk
March 30 2024 | 04:03 AM
കൊച്ചി: പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് മഅ്ദനി.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുൽ നാസര്‍ മഅ്ദനി ചികിത്സയിലുള്ളത്. അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ സംഘം പരിശോധനകൾ തുടരുകയാണ്. ഹൃദയസംബന്ധമായ കൂടുതൽ പരിശോധനകൾ തുടരേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് മെഡിക്കൽ സംഘം. മഅ്ദനിയുടെ ആരോഗ്യ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുഭാവികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."