HOME
DETAILS

അച്ഛനമ്മമാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

  
February 21 2025 | 09:02 AM

parents-abandon-23-days-old-newborn baby -cwc-take-responsibility-says-minister-veena-george

തിരുവനന്തപുരം: അച്ഛനമ്മമാര്‍ ആശുപത്രി ഐ.സി.യുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ ആശുപത്രി സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.

മാതാപിതാക്കള്‍ തിരിച്ചു വരുന്നെങ്കില്‍ കുഞ്ഞിനെ അവര്‍ക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് ഇനി വേണ്ട എന്നാണെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

ഒരു കിലോയില്‍ താഴെ മാത്രം ഭാരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. അവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ലാ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്‌കർ

Cricket
  •  3 days ago
No Image

കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ 

Kerala
  •  3 days ago
No Image

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  3 days ago
No Image

കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  3 days ago
No Image

ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി

International
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച

International
  •  3 days ago
No Image

റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി

Football
  •  3 days ago
No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  3 days ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  3 days ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  3 days ago