മൊബൈലില്‍ 220 മണിക്കൂര്‍ സൗജന്യ സ്ട്രീമിങ് ഒരുക്കി ജെറ്റ് എയര്‍വേയ്‌സ്
സോഷ്യല്‍ മീഡിയയും വൈഫൈയും ഇല്ലാത്തതിനാല്‍ ഫ്‌ളൈറ്റ് യാത്ര പലര്‍ക്കും ബോറടിയാണ്. ഉള്ള മൊബൈല്‍ കൂടി ഫ്‌ളൈറ്റ് മോഡിലാക്കിയാല്‍ തീര്‍ന്നു. പുറം ലോകവുമായി ഒരു ബന്ധവുമില്ല. എന്നാല്‍ വിമാന യാത്രക്കാര്‍ക്കായി പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ് ജെറ്റ് എയര്‍വേയ്‌സ്.
ഓരോ യാത്രാക്കാര്‍ക്കും സ്വന്തം മൊബൈലിലും ടാബ്‌ലറ്റിലും അല്ലെങ്കില്‍ ലാപ്‌ടോപിലോ മറ്റു ഡിവൈസുകളിലൂടെയോ വീഡിയോകളും ഓഡിയോകളും സ്ട്രീം ചെയ്യാനുള്ള സംവിധാനമാണ് ജെറ്റ് എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. 'ജെറ്റ്‌സ്‌ക്രീന്‍' എന്നു പേരിട്ടിരിക്കുന്ന പദ്ധതി തല്‍ക്കാലം ഇന്ത്യയിലെ ആഭ്യന്തര സര്‍വീസുകളില്‍ മാത്രമാണ് ലഭ്യമാവുക.
ഹോളിവുഡ് സിനികള്‍, ടി.വി ഷോകള്‍, ഗാനങ്ങള്‍, ഗെയിംസ്, കുട്ടികള്‍ക്കുള്ള പരിപാടികള്‍ എന്നിവ സ്വന്തം ഡിവൈസില്‍ സ്ട്രീം ചെയ്യാനാവും. പരമാവധി 225 മണിക്കൂര്‍ വരെ ഇതു സൗജന്യമായി ലഭ്യമാവും. ഇതിനായി 'Airtime Player' എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. എല്ലാ ആപ്പ് സ്റ്റോറുകളിലും ഇതു സൗജന്യമായി ലഭ്യമാണ്.
വൈഫൈ കണക്റ്റിവിറ്റിയോടെ സോഷ്യല്‍ മീഡിയ, ഇമെയില്‍ അടക്കമുള്ളവ ഏര്‍പ്പെടുത്താനുള്ള പദ്ധതിയുടെ ആദ്യപടിയാണിതെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."