HOME
DETAILS
MAL
കുളത്താമര
backup
September 03 2016 | 15:09 PM
അമ്മ
കുഞ്ഞിനെ കുളത്തിലെറിഞ്ഞ്
തിരിഞ്ഞു നടക്കുമ്പോള്‍
പടര്‍ന്ന
പച്ചക്കുളത്താമരകള്‍
ആഞ്ഞു പൊങ്ങി.
മീനായ മീനെല്ലാം
ചത്തുമലച്ചു.
കുളം
കുഞ്ഞിനെയും കൊണ്ടെങ്ങോ-
ഒഴുകി.
ഒരു പാമ്പ്
മാളത്തില്‍ പിടഞ്ഞു.
തവള
കണ്ണു മിഴിച്ചു-
ബാക്കിയായി.
മണ്ണു പിളര്‍ന്നു.
ഒരു കുഞ്ഞിളം പുഞ്ചിരി
കുളം നിറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."