മുഖസൗന്ദര്യം കൂടിപ്പോയത് വിനയായി; യുവതി മുഖത്തിന് തീകൊളുത്തി
ലഖ്നൗ: സൗന്ദര്യം കൂടിയതിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അടുത്തുനിന്നുള്ള നിരന്തര ഉപദേശത്തില്‍ മനംനൊന്ത് യുവതി മുഖത്തിന് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് ദയനീയ സംഭവം.
ആറുവര്‍ഷം മുമ്പാണ് രേഖയും നിര്‍മല്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സുന്ദരിയായ രേഖയെ അയല്‍വാസികളും മറ്റും നോക്കുന്നത് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഇഷ്ടമായിരുന്നില്ല. സൗന്ദര്യം തനിക്ക് ശാപമായെന്ന തിരിച്ചറിവിലേക്കാണ് അവസാനം അവളെത്തിയത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിരന്തര ആക്ഷേപങ്ങള്‍ വന്നതോടെ മുഖത്ത് തീ കൊളുത്തുകയായിരുന്നു.
മുഖത്ത് ഏകദേശം 20മുതല്‍ 25ശതമാനം വരെ പൊള്ളലേറ്റ ഇവര്‍ അപകടനില തരണം ചെയ്തെങ്കിലും മുഖ സൗന്ദര്യം പൂര്‍ണമായും നഷ്ടപ്പെട്ടു. തന്റെ ഭര്‍ത്താവു മാത്രമല്ല അദ്ദേഹത്തിന്റെ പിതാവും തന്നെ ആക്ഷേപിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."