HOME
DETAILS

Dubai Traffic Update | ദുബായിൽ ഇന്ന് പുറത്തിറങ്ങാൻ നിൽക്കുവാണോ? വെയ്റ്റ്..; ഈ പ്രധാന റോഡുകൾ അടച്ചിടും

  
Muqthar
February 23 2025 | 01:02 AM

UAE traffic update Key roads in Dubai to close today for cycling race

ദുബായ്: Spinneys Dubai 92 സൈക്കിൾ ചലഞ്ച് നടക്കുന്നതിനാൽ ദുബൈയിലെ പ്രധാന റോഡുകൾ ഇന്ന് (ഫെബ്രുവരി 23 ഞായറാഴ്ച) ഏതാനും നേരം അടച്ചിടും. അതിനാൽ ഇന്ന് യാത്രക്ക് പദ്ധതി ഇടുന്നവർ സമയം മാറ്റുകയോ ബദല് റോഡ് മാർഗങ്ങൾ നോക്കുകയോ വേണമെന്ന് ദുബായ് റോഡ് അതോറിറ്റി (RTA) അറിയിച്ചു. രാവിലെ 6:00 മുതൽ 10:30 വരെ നടക്കുന്ന 92 കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ആണ് താൽക്കാലികമായി റോഡ് ക്ലോസ് ചെയ്യുന്നത്. ട്രാഫിക്ക് ബ്ളോക്കിൽ പെടാതിരിക്കാനും ക്ലോസ് ചെയ്ത റൂട്ടുകളിൽ നാവിഗേറ്റ് ചെയ്യാനും  മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വാഹനമോടിക്കുന്നവരോട് RTA അഭ്യർത്ഥിച്ചു.

ഏത് റോഡുകളെയാണ് ബാധിക്കുകയെന്ന് പരിശോധിക്കാനും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ നേരത്തെ പുറപ്പെടാനും ഡ്രൈവർമാരോട് ആർടിഎ  ട്വീറ്റിൽ നിർദ്ദേശിച്ചു.

സൈക്കിൾ റെയ്സ് ചലഞ്ചിൻ്റെ 15-ാം പതിപ്പിൻ്റെ ഭാഗമായി എക്‌സ്‌പോ സിറ്റി ദുബായിൽ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് തുടങ്ങിയ പ്രധാന റൂട്ടുകളിലൂടെ ആണ് റെയ്സ് കടന്നുപോകുക. തുടർന്ന് എക്‌സ്‌പോ സിറ്റിയിലേക്ക് മടങ്ങും. റോഡ് അടച്ചിടലും വഴിതിരിച്ചുവിടലും ഓട്ടം ആരംഭിക്കുന്നതിന് കുറച്ച് മിനിറ്റ് മുമ്പ് ആകും തുടങ്ങുക. സൈക്കിൾ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ റേസ് റൂട്ടിലെ ട്രാഫിക് സിഗ്നലുകളും റൗണ്ട് എബൗട്ടുകളും താൽക്കാലികമായി നിർത്തിവയ്ക്കും.

 

ഗതാഗത നിയന്ത്രണം ഇങ്ങനെ:

*  6:10 am - 8:22 am: D54 സായിദ് ബിൻ ഹംദാൻ അൽ നഹ്യാനിലേക്കോ അൽ ഖുദ്ര റോഡിലേക്കോ / ഉമ്മു സെക്വിം ട്രാഫിക് സർക്കിളിലേക്കോ പ്രവേശനമില്ല. അൽ റീം, ഡമാക് ഹിൽസ്, മിറ ഒയാസിസ് എന്നിവയും ട്രാഫിക് നിയന്ത്രിത പ്രദേശങ്ങളാണ്. 

* 6:22 am- 8:22 am: ഗ്ലോബൽ വില്ലേജ്, ദി വില്ല, അറേബ്യൻ റാഞ്ചുകൾ എന്നിവയ്ക്ക് സമീപമുള്ള D54 സായിദ് ബിൻ ഹംദാൻ അൽ നഹ്യാനിലേക്ക് പ്രവേശനമില്ല. 

* 6:50 am- 8:40 am: സ്റ്റുഡിയോ സിറ്റിയെയും മോട്ടോർ സിറ്റിയെയും ബാധിക്കുന്ന ഹെസ്സ സ്ട്രീറ്റിലേക്ക് പ്രവേശനമില്ല. 

* 7:25 am- 9:50 am: സ്പോർട്സ് സിറ്റി, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്, അൽ ബർഷ എന്നിവയെ ബാധിക്കുന്ന ഹെസ്സ സ്ട്രീറ്റിലേക്ക് പ്രവേശനമില്ല.

*  7:00 am- 9:30 am: സ്പ്രിംഗ്സ്, ജുമൈറ പാർക്ക്, എമിറേറ്റ്സ് ഹിൽസ് എന്നിവിടങ്ങളിലേക്കു പ്രവേശനമില്ല. 

UAE traffic update: Key roads in Dubai to close today for cycling race



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  7 days ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  7 days ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  7 days ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  7 days ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  7 days ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  7 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  7 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  7 days ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  7 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  7 days ago