HOME
DETAILS

പണിക്കൂലി കുറച്ച് സ്വര്‍ണം വാങ്ങണോ..ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

  
Farzana
February 23 2025 | 10:02 AM

Important Tips for Buying Gold How to Get the Best Deal and Save Money


സുരക്ഷിത നിക്ഷേപമായിട്ടാണല്ലോ സ്വര്‍ണത്തെ പലരും കണക്കാക്കുന്നത്. നേരത്തെ തന്നെ കയ്യില്‍ നിക്ഷേപമായി സ്വര്‍ണം കരുതിയവരെ സംബന്ധിച്ച് അത് നല്ല തീരുമാനമായിരുന്നുവെന്ന് തെളിയിക്കുകയാണ് നിലവിലെ വിപണി. അത്രമേല്‍ വേഗതയിലാണ് സ്വര്‍ണ വില വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പുള്ള സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലേറെയാണ് വിലയിലുണ്ടായ വര്‍ധനവ് എന്നു തന്നെ വേണമെങ്കില്‍ പറയാം. 

ഇന്ത്യയിലാണെങ്കില്‍ ആഭരണങ്ങള്‍ തന്നെ വാങ്ങി സൂക്ഷിക്കുന്നതാണ് പതിവ്. ആഭരണങ്ങള്‍ തന്നെ നിക്ഷേപമായാണ് ഇന്ത്യന്‍ നിക്ഷേപകര്‍ കാണുന്നത്. അതേസമയം, ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന് വിലക്ക് പുറമേ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും എന്നതാണ് വെല്ലുവിളി. 5% മുതല്‍ 30% വരെയോ അതില്‍ കൂടുതലോ വ്യത്യാസപ്പെടുന്ന വിധത്തിലാണ് പണിക്കൂലികള്‍ നിശ്ചയിക്കുന്നത്. 

gold.jpg

കൂടുതല്‍ വിവരങ്ങള്‍ നോക്കാം. മുന്‍കാലങ്ങളില്‍ മേക്കിങ് ചാര്‍ജുകളാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജ്വല്ലറികള്‍ ഡിസൈന്‍, സാങ്കേതികവിദ്യ, ഒരു ആഭരണം സൃഷ്ടിക്കാന്‍ ആവശ്യമായ മനുഷ്യ മണിക്കൂര്‍ എന്നിവയ്ക്കായി സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന്റെ ഒരു ശതമാനം ഈടാക്കുക എന്ന നിലപാട് എടുക്കാന്‍ തുടങ്ങി.

അതായത് 10 ഗ്രാം തൂക്കമുള്ള സ്വര്‍ണത്തിന് 85000 രൂപയാണ് വിലയെന്ന് കണക്കാക്കുക. അഅങ്ങിനെയെങ്കില്‍ ഈ തുക കൊണ്ട്  10 ഗ്രാമിന്റെ ആഭരണം വാങ്ങാന്‍ സാധിക്കില്ല. ജിഎസ്ടി മൂന്ന് ശതമാനം , ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവക്കൊപ്പം 10 ശതമാനം പണിക്കൂലി കൂടിയാവുമ്പോള്‍ 96,305 രൂപയോ അതിലധികമോ നല്‍കേണ്ടി വരും 10 ഗ്രാം ആഭരണത്തിന്. 

ഏറ്റവും കുറഞ്ഞ പണിക്കൂലി 5% ആണ്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ രൂപകല്‍പ്പനയോടെ നിര്‍മിക്കുന്ന ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. ഇതിന് ചെലവവിക്കുന്ന മനുഷ്യ മണിക്കൂറുകള്‍ ഉള്‍പെടെ കൂടുതല്‍ വരും എന്നതാണ് കാരണം. അപ്പോള്‍ സ്വാഭാവികമായും പണിക്കൂലിയും കൂടും. അതേസമയം, കൈകൊണ്ട് നിര്‍മ്മിക്കാത്തതോ ലളിതമായതോ ആയ ഒരു ആഭരണത്തിന് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണത്തിന്റെ വിലയുടെ 5% ല്‍ താഴെ ആരും ഈടാക്കുന്നില്ല. കമ്പ്യൂട്ടര്‍ നിര്‍മ്മിത ഹൈടെക് 3ഡി ഡിസൈനുകള്‍ പോലെ തന്നെ  പ്രീമിയം മൂല്യമാണ് കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍അവകാശപ്പെടുന്നത്. അതുപോലെ ഉയര്‍ന്ന പണിക്കൂലി ഈടാക്കുന്ന വിഭാഗമാണ് ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍. ഇതില്‍ വജ്രങ്ങളോ മറ്റ് വിലയേറിയ രത്‌നങ്ങളോ ഉണ്ടെങ്കില്‍ മെറ്റീരിയലിന്റെയും ജോലിയുടെയും വില വീണ്ടും കൂടും.  

gold2.JPG
ഒരേ ഡിസൈനിലുള്ള ഒന്നിലധികം ആഭരണ കലക്ഷന്‍  മിക്ക ജ്വല്ലറികളും സൂക്ഷിക്കാറില്ല. മാത്രമല്ല മിക്ക ബ്രാന്‍ഡുകളും ഓരോ പാദത്തിലെങ്കിലും അവരുടെ ഡിസൈനുകള്‍ മാറ്റാറുമുണ്ട്. ഉയര്‍ന്ന മേക്കിംഗ് ചാര്‍ജുകളോടെയാണ് പുതിയ തീമുകളും ശേഖരങ്ങളും വരുന്നതും. 

എന്നാല്‍ പണിക്കൂലിയില്‍ ഉപഭോക്താക്കള്‍ക്ക് വിലപേശല്‍ നടത്താവുന്നതാണ്.കുറഞ്ഞ പണിക്കൂലിയുടെ രൂപത്തിലുള്ള ഡിസ്‌കൗണ്ടുകള്‍  ജ്വല്ലറികള്‍ ഇടക്കിടെ വാഗ്ദാനം ചെയ്യാറുണ്ട്. അവര്‍ക്ക് ഒരു നഷ്ടമുണ്ടാക്കുന്നില്ല. വിവാഹ പര്‍ച്ചേസുകള്‍ക്ക് ചില ജ്വല്ലറികള്‍ എല്ലാ ആഭരണങ്ങള്‍ക്കും ഒരേ പണിക്കൂലി എന്ന ഓഫറും വെക്കാറുണ്ട്.  കൂടാതെ മാസത്തില് ചില്ലറ നിക്ഷേപം വാങ്ങി നിക്ഷേപകര്‍ക്ക് പണിക്കൂലിയില്ലാതെ സ്വര്‍ണം നല്‍കുക എന്ന ഓഫറും ചില ജ്വല്ലറികള്‍ നല്‍കുന്നുണ്ട്. 

നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും മുകളിലേക്ക് ഉയരുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നിരിക്കേ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജ്വല്ലറികള്‍ നല്‍കുന്ന അഡ്വാന്‍സ് ബുക്കിങ് സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതനുസരിച്ച് ഇന്നത്തെ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയര്‍ന്നാല്‍ ബുക്ക് ചെയ്ത വിലയില്‍ തന്നെ സ്വര്‍ണം വാങ്ങാനും സാധിക്കുന്നതാണ്. കുറഞ്ഞ വില എപ്പോഴാണ് ആ വിലയിലാണ് നമുക്ക് സ്വര്‍ണം ലഭ്യമാവുക. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനം തുക അടച്ച് വേണം മുന്‍കൂര്‍ബുക്കിങ് നടത്താന്‍.

ആദ്യമായി ഗ്രാമിന് 8000 എന്ന നിരക്ക് സ്വര്‍ണം മറികടക്കുന്നത് ഫെബ്രുവരി 11 നാണ്. 8060 ല്‍ ആയിരുന്നു സ്വര്‍ണം അന്ന് വ്യാപാരം നടത്തിയിരുന്നത്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായിരുന്നു അത്. 
നേരിയ ചാഞ്ചാട്ടമുണ്ടാകാമെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന തരത്തിലൊരു വിലയിടിവ് ഇനി സ്വര്‍ണത്തിന് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഡോളറിനെതിരെ രൂപ ശക്തിപ്പെടല്‍, ട്രംപിന്റെ നയം മാറ്റം എന്നിവ സംഭവിച്ചാല്‍ വിലയിടിവും പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  2 days ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  2 days ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  2 days ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  2 days ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  2 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  2 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 days ago