
ചരിത്രമെഴുതി ലുലു വാക്കത്തോൺ; ഒത്തുചേർന്നത് 23,000ത്തിലേറെ പേർ

ദുബൈ: ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച ലുലു വാക്കത്തോൺ 2025 ജനസാഗരം തീർത്ത് ചരിത്രമെഴുതി. യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ച 'ഇയർ ഓഫ് കമ്മ്യൂണിറ്റി' ആശയത്തിന് പിന്തുണയുമായി ദുബൈ മംസർ പാർക്കിൽ സംഘടിപ്പിച്ച ലുലു വാക്കത്തോണിൽ 23,000ത്തിലധികം പേരാണ് പങ്കെടുത്തത്. സാമൂഹിക സേവനം, സന്നദ്ധ സേവനം എന്നീ ആശയങ്ങള്‍ പങ്കുവച്ച് സാമൂഹിക കാമ്പയിനിന്റെ പ്രാധാന്യം കൈമാറി മൂന്ന് കിലോമീറ്റർ നീണ്ടതായിരുന്നു വാക്കത്തോൺ. 'വാക്ക് ഫോർ ഗ്രീൻ' എന്ന ഹാഷ്ടാഗോടെ സുസ്ഥിരത, ആരോഗ്യകരമായ ജീവിത ശൈലി എന്നീ സന്ദേശങ്ങൾ കൂടി പങ്കു വച്ചായിരുന്നു ലുലു വാക്കത്തോൺ.
മുഖ്യാതിഥിയായി എത്തിയ ചലച്ചിത്ര താരം ആസിഫ് അലി ലുലു വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. അറബ് നടൻ അഹ്മദ് സെയ്ഫ്, ഫിലിപ്പിനോ സെലിബ്രിറ്റി ഒഎംജി-മാർക്ക്, ഫുട്ബോൾ താരം അബ്ദുൽഫെത്ത ബർസാമ എന്നിവരും വാക്കത്തോണിണിന്റെ ഭാഗമായി. നിരവധി സമൂഹ മാധ്യമ താരങ്ങളും കായിക താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ഒത്തൊരുമയുടെ സന്ദേശവുമായി യു.എ.ഇയുടെ സാമൂഹിക വർഷ ആശയത്തിന് കൂടുതൽ കരുത്തു പകരുന്നതാണ് ലുലു വാക്കത്തോൺ എന്നും, ഭാവി തലമുറയ്ക്കായി സുസ്ഥിരതയുടെ പ്രധാന്യം വ്യക്തമാക്കിയുള്ള ലുലുവിന്റെ ചുവടുവെപ്പ് മാതൃകാപരമെന്നും ആസിഫ് അലി പറഞ്ഞു.
അംഗ വൈകല്യത്തെ അതിജീവിക്കുന്ന വ്യക്തികളും ലുലു വാക്കത്തോണിൽ ഭാഗമായി. ലുലു വാക്കത്തോണിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള ചിത്രങ്ങൾ ഇവർ തത്സമയം വേദിയിൽ വരച്ചത് ഏവരുടെ ഹൃയം കവരുന്നതായി. ഇവരെ പരിപാടിയിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു.
യു.എ.ഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റിക്ക് പിന്തുണ നൽകിയുള്ള ലുലു വാക്കത്തോണിന് ലഭിച്ച മികച്ച ജനപങ്കാളിത്തം അഭിമാനകരമാണെന്നും സുസ്ഥിതരതയുടെയും മികച്ച ആരോഗ്യത്തിന്റെയും സന്ദേശം കൂടി എടുത്തു കാട്ടുന്നതാണെന്നും ലുലു ഗ്ലോബൽ ഓപറേഷൻ ഡയരക്ടർ സലിം എം.എ വ്യക്തമാക്കി. സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെംയിംസ് അടക്കം ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വാക്കത്തോണിൽ പങ്കെടുത്തവർക്ക് പ്രത്യേകം സമ്മാനങ്ങളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം
Kuwait
• 6 days ago
യുഎഇയിൽ ഡ്രോൺ സേവനങ്ങൾക്ക് ഇനി GCAA-യെ ആശ്രയിക്കേണ്ട; സേവനങ്ങൾക്ക് ഇനി drones.gov.ae വഴി അപേക്ഷിക്കാം
uae
• 6 days ago
ന്യൂസിലന്‍ഡില്‍ സ്ത്രീയുടെ പല്ലിലെ അഴുക്കു നീക്കുന്നതിനിടെ കവിള്‍ തുളച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണം
Kerala
• 6 days ago
പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും
Kerala
• 6 days ago
'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം
Kerala
• 6 days ago
ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം
Kerala
• 6 days ago
സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ
uae
• 6 days ago
പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു
Kerala
• 6 days ago
അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപണം, അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഹ്‌റാന്‍ മംദാനെ പുറത്താക്കാന്‍ വഴികള്‍ തേടി ട്രംപ് , പൗരത്വം റദ്ദാക്കാനും നീക്കം
International
• 6 days ago
ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി കുവൈത്ത്
Kuwait
• 6 days ago
ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം
Weather
• 6 days ago
അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം
Science
• 6 days ago
ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി
uae
• 6 days ago
കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍
Kerala
• 6 days ago
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• 6 days ago
ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവഗണനയിൽ തളർന്ന് പരിയാരം
Kerala
• 6 days ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• 6 days ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 6 days ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• 6 days ago
ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്
Kerala
• 6 days ago
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
Kerala
• 6 days ago