HOME
DETAILS

ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെയും വീഴ്ത്തി രാജകീയമായി ഇന്ത്യ സെമിയിലേക്ക്

  
Sudev
February 23 2025 | 16:02 PM

India beat pakistan in icc champions trophy 2025

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. പാകിസ്താനെ ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 241 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ തകർപ്പൻ വിജയത്തോടെ രോഹിത് ശർമയും സംഘത്തിനും സെമി ഫൈനലിലേക്ക് മുന്നേറാനും സാധിച്ചു.

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 111 പന്തിൽ പുറത്താവാതെ 100 റൺസാണ് കോഹ്‌ലി നേടിയത്. ഏഴ് ഫോറുകളാണ് വിരാടിന്റെ ബാറ്റിൽ നിന്നും പിറന്നത്. ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറിയും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്. 67 പന്തിൽ 56 റൺസാണ് അയ്യർ നേടിയത്. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്, ശുഭ്മാൻ ഗിൽ 56 പന്തിൽ 46 റൺസും നേടി. ഏഴ് ഫോറുകളാണ് ഗിൽ നേടിയത്. 

ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോൾ ഹർദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകളും നേടി നിർണായകമായി. ഹർഷിത് റാണ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരായിരുന്നു ബാക്കിയുള്ള ഓരോ വിക്കറ്റുകളും നേടിയത്. പാക്കിസ്താന് വേണ്ടി അർദ്ധ സെഞ്ച്വറി നേടി സൗത് സക്കീൽ മികച്ച പ്രകടനം നടത്തി. 76 പന്തിൽ 62 റൺസ് ആണ് താരം നേടിയത്. 5 ഫോറുകൾ ആയിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഫെബ്രുവരി 27ന് റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ ബംഗ്ലാദേശിനെയും നേരിടും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  a day ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  a day ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  a day ago
No Image

അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം

uae
  •  a day ago
No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  a day ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  a day ago
No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  a day ago
No Image

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  a day ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  a day ago