HOME
DETAILS

സമയം തീരുന്നു; കോസ്റ്റ് ഗാര്‍ഡില്‍ നാവിക്; 300 ഒഴിവുകളിലേക്ക് 25 വരെ അപേക്ഷിക്കാം

  
Ashraf
February 23 2025 | 16:02 PM

indian coast guard navik recruitment 2025

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ജോലി നേടാന്‍ അവസരം. നാവിക് ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 300 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 11 മുതല്‍ 25 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 300.

നാവിക് (ജിഡി) = 260 ഒഴിവ്

നാവിക് (ഡിബി) = 40 ഒഴിവ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 22 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

നാവിക് ജനറല്‍ ഡ്യൂട്ടി

അംഗീകൃത സ്ഥാപനത്തില്‍ നിന്ന്
പ്ലസ് ടു വിജയം (ഗണിതം, ഫിസിക്‌സ് പഠിച്ചിരിക്കണം)

നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം

അപേക്ഷ ഫീസ്

ജനറല്‍ , ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 300 രൂപ. മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ഫെബ്രുവരി 11 മുതല്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ ഓപ്പണ്‍ ആവും. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

ഇന്ത്യന്‍ നേവി

ഇന്ത്യന്‍ നേവിയുടെ എക്‌സിക്യൂട്ടീവ്, എജ്യൂക്കേഷന്‍ ടെക്‌നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോര്‍ട് സര്‍വിസ് കമ്മിഷന്‍ ഓഫിസറുടെ 270 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 25 വരെ. വെബ്‌സൈറ്റ്: www.joinindiannavy.gov.in. 

2026 ജനുവരിയില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്‌സുകള്‍ ആരംഭിക്കും. 

ബ്രാഞ്ച്, വിഭാഗം, യോഗ്യത

എക്‌സിക്യൂട്ടീവ് ബ്രാഞ്ച്/ ഹൈഡ്രോ കേഡര്‍: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഭാഗത്തില്‍ ബി.ഇ/ബി.ടെക്. പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവര്‍.

പൈലറ്റ്, നേവല്‍ എയര്‍ ഓപറേഷന്‍സ് ഓഫിസര്‍ (ഒബ്സര്‍വര്‍), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍: 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക്, പത്ത്, പ്ലസ് ടു ക്ലാസുകളില്‍ 60 ശതമാനം മാര്‍ക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60 ശതമാനം മാര്‍ക്കും വേണം. പ്രായം: പൈലറ്റ്, നേവല്‍ എയര്‍ ഓപറേഷന്‍സ് ഓഫിസര്‍: 2002 ജനുവരി 2 നും 2007 ജനുവരി ഒന്നിനും മധ്യേ ജനിച്ചവര്‍.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍: 2001 ജനുവരി 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവര്‍.

ലോജിസ്റ്റിക്‌സ്: ഫസ്റ്റ് ക്ലാസോടെ ബി.ഇ/ബി.ടെക് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെ എം.ബി.എ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി/ബി.കോം/ബി.എസ്.സി (ഐ.ടി), ഫിനാന്‍സ്/ലോജിസ്റ്റിക്‌സ്/സപ്ലൈ ചെയിന്‍ മാനേജ്മെന്റ് മെറ്റീരിയല്‍ മാനേജ്മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെ എം.സി.എ/എം.എസ്.സി. പ്രായം: 2001 ജനുവരി 2നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവര്‍

എജ്യുക്കേഷന്‍ ബ്രാഞ്ച് : 60 ശതമാനം മാര്‍ക്കോടെ എം.എസ്.സി മാത്സ്/ഓപറേഷനല്‍ റിസര്‍ച്, ബി.എസ്.സി ഫിസിക്‌സ്, 60 ശതമാനം മാര്‍ക്കോടെ എം.എസ്.സി ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്, ബി.എസ്.സി മാത്സ്, 60 ശതമാനം മാര്‍ക്കോടെ എം.എസ്.സി കെമിസ്ട്രി, ബി .എസ്.സി ഫിസിക്‌സ്, 60 ശതാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക് (മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്). പ്രായം: 2001 ജനുവരി 2നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവര്‍. 

ടെക്‌നിക്കല്‍ ബ്രാഞ്ച് എന്‍ജിനീയറിങ് (ജനറല്‍ സര്‍വിസ്): 60 ശമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക് (മെക്കാനിക്കല്‍/ മെക്കാനിക്കല്‍ വിത്ത് ഓട്ടമേഷന്‍/മറൈന്‍/ഇന്‍സ്ട്രമെന്റേഷന്‍/പ്രൊഡക്ഷന്‍/എയ്‌റോനോട്ടിക്കല്‍/ഇന്‍ഡസ്ട്രിയല്‍ എന്‍ജി. ആന്‍ഡ് മാനേജ്മെന്റ് കണ്‍ട്രോള്‍ എന്‍ജി. /എയ്‌റോസ്‌പേസ്/ഓട്ടമൊബില്‍സ് മെറ്റലര്‍ജി മെക്കട്രോണിക്സ്/ഇന്‍സ്ട്ര മെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍). പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവര്‍.

ഇലക്ട്രിക്കല്‍ (ജനറല്‍ സര്‍വിസ്): 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക് (ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ ടെലികമ്യൂണിക്കേഷന്‍/അപ്ലൈഡ് ഇലക്ട്രോണിക്‌സസ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇന്‍സ്ട്രമെന്റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/പവര്‍ എന്‍ജി/പവര്‍ ഇലക്ട്രോണിക്‌സ്). പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവര്‍

നേവല്‍ കണ്‍സ്ട്രക്ടര്‍: 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക് (മെക്കാനിക്കല്‍/മെക്കാനിക്കല്‍ വിത്ത് ഓട്ടമേഷന്‍/സിവില്‍/എയ്റോനോട്ടിക്കല്‍/എയ്‌റോസ്‌പേസ്‌മെറ്റലര്‍ജി/നേവല്‍ ആര്‍ക്കിടെക്ചര്‍/ഓഷന്‍ എന്‍ജി./മറൈന്‍ എന്‍ജി./ഷിപ് ടെക്‌നോളജി/ഷിപ് ബില്‍ഡിങ്/ഷിപ് ഡിസൈന്‍). പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവര്‍. തുടക്കശമ്പളം: 1,10,000 രൂപ. 

indian coast guard navik recruitment 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  a day ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  a day ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  a day ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  a day ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  a day ago
No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  a day ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

നാട്ടിലേക്ക് പണം അയക്കുകയാണോ? മൂല്യം അറിയുക; ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്| India Rupee Value

uae
  •  a day ago
No Image

ഗില്‍, ജദേജ, ആകാശ് ദീപ്....ജയ്ഷായുടെ അഭിനന്ദന ലിസ്റ്റില്‍ പക്ഷേ നിര്‍ണായ വിക്കറ്റുകള്‍ എറിഞ്ഞിട്ട സിറാജ് ഇല്ല!; അവഗണന മുസ്‌ലിം ആയിട്ടോ എന്ന് സോഷ്യല്‍ മീഡിയ

Cricket
  •  a day ago
No Image

നിപ: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു,സമ്പര്‍ക്ക പട്ടികയില്‍ 173 പേര്‍

Kerala
  •  a day ago