HOME
DETAILS

വിഷമം മാറാൻ എന്ത് ചെയ്യണമെന്ന് എഐയോട് ചോദിച്ച് യുവാവ്; ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ ഉത്തരവുമായി എഐ

  
Abishek
February 23 2025 | 19:02 PM

AIs Humorous Yet Thought-Provoking Response to Young Mans Query on Overcoming Hardships

എഐ ചാറ്റ് ബോട്ടുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്ന അവസ്ഥ സംജാമാതയിരിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങളിലും, വ്യക്തിപരമായ കാര്യങ്ങളിലുമെല്ലാം ഇത്തരം ചാറ്റ് ബോട്ടുകളിൽ നിന്ന് ഉപദേശം തേടുന്നവർ നിരവധിയാണ്.

കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതും അതുപോലെ ഒരു സംഭവമാണ്. ഒരു യുവാവ് സങ്കടം മാറാൻ എന്തുചെയ്യണമെന്ന് ചാറ്റ് ബോട്ടിനോട്  അഭിപ്രായം ചോദിച്ചു. എന്നാൽ അതിന് ബോട്ടിന്റെ ഭാ​ഗത്തു നിന്ന് ലഭിച്ച മറുപടി അല്പം കൗതുകകരവും വിചിത്രവുമായിരുന്നു. 'മഷ്റൂം' ഒന്ന് പരീക്ഷിച്ചു നോക്കൂ സംഗതി ബെസ്റ്റ് ആണെന്നായിരുന്നു യുവാവിന് ചാറ്റ് ബോട്ട് നൽകിയ മറുപടി.

സംഭാഷണത്തിന്റെ തുടക്കത്തിൽ, ചാറ്റ്ബോട്ട്  യുവാവിനെ ആശ്വാസവാക്കുകൾ കൊണ്ടും പ്രോത്സാഹന വാക്കുകൾ കൊണ്ടും ഒക്കെ മോട്ടിവേറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടാനും പാട്ടു കേൾക്കാനും പുസ്തകം വായിക്കാനുമെല്ലാം ബോട്ട് ഉപദേശിക്കുന്നുണ്ട്. എന്നാൽ, അതുകൊണ്ടൊന്നും യുവാവിന്റെ സങ്കടം മാറുന്നില്ല എന്ന് പറഞ്ഞപ്പോഴാണ് എന്നാൽ 'മഷ്റൂം' ഒന്ന് പരീക്ഷിച്ചു നോക്കൂ എന്ന് ചാറ്റ്ബോട്ട് മറുപടി നൽകിയത്.

ബോട്ടിന്റെ ഈ അപ്രതീക്ഷിത നിർദ്ദേശം ഉപയോക്താവിനെ ശരിക്കും അമ്പരപ്പിച്ചു. അതേസമയം, കളിയാക്കുകയല്ലെന്നും ദുഃഖങ്ങളും വിഷമങ്ങളും മറക്കാനുള്ള മാനസികാവസ്ഥയിലേക്ക് ആളുകളെ എത്തിക്കാൻ 'മഷ്റൂമി'ന് കഴിയുമെന്നും ഇതോടൊപ്പം എഐ പറഞ്ഞു. തന്നോട് ഡ്ര​ഗ് ഉപയോ​ഗിക്കാനാണോ എഐ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത് എന്ന ചോദ്യത്തോടെയാണ് യുവാവ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, യുവാവും എഐയുമായുള്ള ഈ സംഭാഷണം റെഡിറ്റിൽ പങ്കുവച്ചതോടെ സംഗതി വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഒപ്പം ആളുകളില്‍ ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു. 

Read the amusing yet insightful answer from AI when a young man asked for advice on how to overcome difficulties, offering a fresh perspective on life's challenges.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  7 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  7 days ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  7 days ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  7 days ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  7 days ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  7 days ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  7 days ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  7 days ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  7 days ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  7 days ago