HOME
DETAILS
MAL
പ്രതിഷേധ പ്രകടനം നടത്തി
backup
September 03 2016 | 18:09 PM
കല്‍പ്പറ്റ: ഒരു മാസത്തെ പെന്ഷന് തുക ഫെസ്റ്റിവല്‍ അലവന്‍സ് ആയി നല്‍കാത്തതിലും നിലവില്‍ കിട്ടികൊണ്ടിരുന്ന അലവന്‍സില്‍ വര്‍ധനവ് വരുത്താത്തതിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേര്‍സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. സിവില്‍സേറ്റഷന്‍ മുമ്പില്‍ നടന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി ചാക്കോ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.സി ജോ,പി.പി ഗോപാലകൃഷ്ണന് ജേക്കബ് ചാക്കോ സംസാരിച്ചു.
പി.ടി മുരളീധരന്, കെ.കെ വിശ്വനാഥന്, എം.ഡി ദേവസ്യ, കെ.വി ആന്റണി, കെ.പി സുകുമാരന്‍, ടി ഗോപിനാഥന്, വി രാമചന്ദ്രന് നായര്‍, വി.കെ ശ്രീധരന് നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."