HOME
DETAILS
MAL
'എല്ലമല-പെരിയശോല റോഡ് ഗതാഗതയോഗ്യമാക്കണം'
backup
September 03 2016 | 18:09 PM
ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തിലെ എല്ലമല-പെരിയശോല റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തം. അഞ്ച് കിലോമീറ്റര്‍ പാത കുണ്ടും കുഴിയുമായി പാടെ തകര്‍ന്നിരിക്കുകയാണ്. 20 വര്‍ഷം മുന്‍പാണ് ഈ റോഡ് ടാറിങ് നടത്തിയത്. പിന്നീട് യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
റോഡില്‍ രൂപം കൊണ്ട വലിയ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നുണ്ട്. നിലവില്‍ റോഡിലെ ടാറിങ് പൂര്‍ണമായും പൊളിഞ്ഞ നിലയിലാണ്. കൂടാതെ സീഫോര്‍ത്ത്-എല്ലമല റോഡും പാടെ തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. റോഡുകള്‍ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."