ഈ ഓട്ടം സഹപ്രവര്ത്തകന് കൈത്താങ്ങാകാന്‍
സുല്‍ത്താന്‍ ബത്തേരി: ഇരുവൃക്കകളും തകറിലായ സഹപ്രവര്‍ത്തകന്റെ ചികിത്സക്കായി കൈകോര്‍ത്ത് ബസ് ഉടമകളും ജീവനക്കാരും.
സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍-മുത്തങ്ങ റൂട്ടില്‍ സര്‍വിസ് നടത്തുന്ന 10 ബസുകളാണ് സഹപ്രവര്‍ത്തകന്റെ ചികിത്സക്ക് പണം കണ്ടെത്താനായി ഒരു ദിനം മാറ്റിവച്ചത്.
ബത്തേരി വടുവഞ്ചാല്‍ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന സ്വകാര്യ ബസ് ജീവനക്കാരനായ വടുവഞ്ചാല്‍ കമ്പാളകൊല്ലി സ്വദേശി വിഷ്ണുവിന്റെ ചികിത്സക്കായാണ് ഈ ജീവകാരുണ്യ സര്‍വിസ് നടത്തിയത്.
ബസ് ഉടമകളും ജീവനക്കാരും ഒരുദിവസത്തെ കളക്ഷനും വേതനവും വിഷ്ണുവിന്റെ ചികിത്സക്കായി നല്കി.
ഈ റൂട്ടില്‍ ഓടുന്ന ബസുകളില്‍ സഹായമഭ്യര്‍ഥിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് ബസുകള്‍ സര്‍വിസ് നടത്തിയത്. ബസില്‍ നിന്നു ലഭിച്ച മുഴുവന്‍ കളക്ഷനും ചികിത്സക്കായി നല്‍കിയതിനൊപ്പം ജീവനക്കാര്‍ യാത്രക്കാരില്‍ നിന്നു കച്ചവടക്കാരില്‍ നിന്നും സമാഹരിച്ച തുകയും സഹപ്രവര്ത്തകന് നല്കി.
12 ലക്ഷത്തോളം രൂപ ചികിത്സക്കായി ആവശ്യമായി വരുമെന്നും ഈ തുക സഹപ്രവര്‍ത്തകനായ വിഷ്ണുവിന് സമാഹരിച്ച് നല്‍കുന്നതിനായാണ് ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയതെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."