റേഷന്‍ കാര്‍ഡുടമകള്‍ക്ക് സന്തോഷവാര്‍ത്ത ഉല്‍പ്പന്നങ്ങളുടെ വിലവിവരങ്ങള്‍ ഇനി മൊബൈലില്‍
ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് റേഷന്‍ കാര്‍ഡുടമകള്‍ക്ക് സന്തോഷവാര്‍ത്ത, നിങ്ങള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വിലവിവരങ്ങള്‍ ഇനി മൊബൈലില്‍ എസ്.എം.എസായി നിങ്ങള്‍ക്ക് ലഭിക്കും. തമിഴ്‌നാട്ടില്‍ റേഷന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും ലിങ്ക് ചെയ്ത് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണ് കാര്‍ഡുടമയുടെ മൊബൈലിലേക്ക് ഉല്‍പ്പന്നങ്ങളുടെ വിലവിവരങ്ങള്‍ അടങ്ങിയ മെസേജുകള്‍ വരുന്നത്.
മാസത്തില്‍ ലഭിക്കുന്ന റേഷന്‍ ഉല്‍പ്പന്നങ്ങള്‍ യഥാര്‍ത ഉപഭോക്താവിന് തന്നെ ലഭിച്ചെന്ന് ഉറപ്പുവരുത്തുകയാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഇതിലൂടെ. ഒപ്പം കരിഞ്ചന്തയടക്കമുള്ള നടപടികള്‍ക്ക് തടയിടാനും ഇതിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്നും ഇവര്‍ കരുതുന്നുണ്ട്.
നീലഗിരി ജില്ലയില്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളില്‍ നിന്നുള്ള മെസേജുകള്‍ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുഴുവന്‍ ജില്ലകളിലും ഈ സജ്ജീകരണം നിലവില്‍ വന്നിട്ടുണ്ട്. ഇതിനായി റേഷന്‍ കടകളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡുടമയുടെ മൊബൈല്‍ നമ്പറടക്കമുള്ള മുഴുവന്‍ വിവിരങ്ങളും ഈ സിസ്റ്റങ്ങളില്‍ ഫീഡ് ചെയ്തിരിക്കുകയാണ്.
റേഷന്‍ കാര്‍ഡില്‍ ഉപഭോക്താവ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ ഉടനടി ഉടമയുടെ നമ്പറിലേക്ക് മെസേജെത്തും. വാങ്ങിയ സാധനങ്ങളുടെ അളവ്, വില, സബ്‌സിഡി അടക്കമുള്ള മുഴുവന്‍ വിവരങ്ങളുമടക്കം. നീലഗിരിയിലെ 404 റേഷന്‍ കടകളിലും ഈ സജ്ജീകരണമായി. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ മേഖലയിലെ 208 റേഷന്‍ കടകളിലും സജ്ജീകരണം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."